Kochi : ഐഎസ്എല്ലിൽ (ISL) കേരളത്തിൽ നിന്നുള്ള ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Balsters) പുതിയ കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെർബിയൻ കോച്ച് ഇവാൻ വുക്കോമാനോവിച്ചിനെയാണ് (Ivan Vukomanovic) അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പരിശീലകനായി നിയമച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിനിടിയിൽ വെച്ച് ഒഴിഞ്ഞ സ്പാനിഷ് കോച്ച് കിബു വിക്കുന്നയ്ക്ക് പകരമാണ് വുക്കോമാനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.
കഴിഞ്ഞ ഏഴ് സീസണിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ കോച്ചാണ് വുക്കോമാനോവിച്ച്. വുക്കോമാനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്നാണ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
SWAGATHAM, @ivanvuko19! #SwagathamIvan #YennumYellow pic.twitter.com/bUYNcQteUn
— K e r a l a B l a s t e r s F C (@KeralaBlasters) June 17, 2021
ട്രാൻസ്ഫർ മാർക്കറ്റിൽ വുക്കോമാനോവിച്ചി അത്രയ്ക്ക് വലിയ പേരില്ല എന്നൊരും കാര്യമാണ് ബ്ലാസ്റ്റേഴ്സ് ഫാൻസിന് വലയ്ക്കുന്നത്. സാധാരണ പുതിയ കോച്ചിന്റെ വിവരങ്ങൾ പുറത്ത് വരുമ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം കൊണ്ടാടുമ്പോൾ ഇത്തവണ അത് കാണാൻ സാധിച്ചില്ല.
I am really excited to be part of the KBFC Family.
Can’t wait to kick-start things.
Let us all work hard together as a team for the upcoming ISL season.
Stay Safe Guys.
I will meet you all soon!#YennumYellow pic.twitter.com/LPUveYirgl— Ivan Vukomanovic (@ivanvuko19) June 17, 2021
ALSO READ : Kerala Blasters ന് ട്രാൻസ്ഫർ വിലക്കേർപ്പെടുത്തി FIFA, കാരണം വിദേശ താരത്തിന് കരാറിൽ പറഞ്ഞ തുക നൽകിയില്ല
ബെൽജിയത്തിലെ ടോപ് ലീഗ് ക്ലബായ സ്റ്റാൻഡേർഡ് ലീഗിലുടെയാണ് വുക്കോമാനോവിച്ച് പരിശീലനം തുടങ്ങുന്നത്. അസിസ്റ്റന്റ് കോച്ചായി പ്രവേശിച്ച് വുക്കോമാനോവിച്ച് പിന്നീട് ആ ക്ലബി തന്നെ 2014 സീസണിൽ മുഖ്യ പരിശീലകനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. തുടർന്ന് സ്ലവാക്യൻ ലീഗിലേക്ക് മാറുകയായിരുന്നു വുക്കോമാനോവിച്ച്. 2016 സീസണിൽ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ ഹെഡ് കോച്ചാകുകയായിരുന്നു. ഈ സീസണിൽ ടീം വുക്കോമാനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒരു സീസണും കൂടി വുക്കോമാനോവിച്ച്. സ്ലോവാക്യൻ ലീഗിൽ തുടർന്നു. ശേഷം 2019-20 സീസണിൽ സൈപ്രസ് ലീഗിൽ താത്ക്കാലിക കോച്ചായി പ്രവർത്തിക്കുകയും ചെയ്തു.
ALSO READ : Ivan Vukomanovic കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
കഴിഞ്ഞ സീസണിൽ മികച്ച് ടീമും കോച്ചും ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന് പട്ടികിയിൽ അവസാനമായിട്ടാണ് ഫിനിഷ് ചെയ്യേണ്ടി വന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വിക്കുന്ന മുഖ്യ പരിശീലകന്റെ സ്ഥാനത്ത് നിന്നൊഴിയുകയായിരുന്നു. ഇതുവരെ ആദ്യ സീസണിൽ ഡേവിഡ് ജെയിംസിന്റെ കീഴിൽ റണ്ണറപ്പറായും പിന്നീട് സ്റ്റീവ് കോപ്പലിന്റെ കഴിൽ ഫൈനലിൽ എത്തിയതുമാണ് ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച് സീസണുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...