ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ തടയിടാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ. ഫസ്റ്റ്-ക്സാസ് ക്രിക്കറ്റായ രഞ്ജി ട്രോഫിയിൽ പങ്കെടുക്കാതെ ജാർഖണ്ഡ് താരം സ്വന്തം നിലയ്ക്ക് സ്വകാര്യ അക്കാദമിയിൽ ഐപിഎൽ ലക്ഷ്യവെച്ച് പരിശീലനം നടത്തുകയാണ്. ഇതിനെതിരെ തടയിടാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ. ഇനി ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലിൽ പങ്കെടുക്കണമെങ്കിൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ കളിച്ചാൽ മാത്രമെ സാധിക്കൂ. ആഭ്യന്തര ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങളെ മാത്രമെ ഇനി താരലേലത്തിൽ ബിസിസിഐ ഉൾപ്പെടുത്തുയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം ഫെബ്രുവരി 16ന് ആരംഭിക്കുന്ന ജാർഖണ്ഡ്-രാജസ്ഥാൻ മത്സരത്തിൽ ജാർഖണ്ഡിന് വേണ്ടി മത്സരത്തിൽ പങ്കെടുക്കണമെന്ന് ബിസിസിഐ ഇഷാൻ കിഷന് നിർദേശം നൽകിട്ടുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് അമിതമായ ജോലി ഭാരത്തെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും വിട്ടുമാറി നിന്നത്. അതിനുശേഷം ഇഷാനും ഇന്ത്യൻ ടീം മാനേജ്മെന്റും തമ്മിൽ തെറ്റി തുടങ്ങിയത്. ബറോഡയിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യക്കൊപ്പമാണ് ഇഷാൻ കിഷൻ പരിശീലനം നടത്തുന്നത്. പാണ്ഡ്യ സഹോദരന്മാരുടെ ടീമായ ബറോഡ നിലവിൽ ഗ്രൂപ്പഘട്ടത്തിൽ അവസാന സ്ഥാനത്താണ്.
ചില താരങ്ങൾക്ക് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ താൽപര്യമില്ലെന്ന് ബിസിസിഐക്ക് അറിയാം. അവർ ഏതെങ്കിലും ഇന്ത്യൻ ടീമിൽ നിന്നും പുറത്തായാൽ സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിലെ ഏതാനും മത്സരങ്ങളിൽ പങ്കെടുക്കും. എന്നാൽ അവർ രഞ്ജി ട്രോഫി പോലെയുള്ള ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ പങ്കെടുക്കില്ല ബിസിസിഐ വൃത്തം വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇതിനെതിരെ ബിസിസിഐ കടുപ്പിക്കാൻ ഒരുങ്ങുകയാണ്. താരങ്ങൾ കുറഞ്ഞപ്പക്ഷം മൂന്നോ നാലോ രഞ്ജി മത്സരങ്ങളിൽ പങ്കെടുത്താലെ ഐപിഎല്ലിലും ഐപിഎൽ താരലേലത്തിലും പങ്കെടുക്കാൻ അനുവദിക്കൂ. ബിസിസിഐ ഈ നിർദ്ദേശം നൽകിയില്ലെങ്കിൽ, ചില യുവതാരങ്ങൾ രഞ്ജി ട്രോഫിയെ അവജ്ഞയോടെ കാണുമെന്ന് സംസ്ഥാന ബോർഡുകൾക്ക് ആശങ്കയുണ്ട്. ഫിറ്റായിട്ടും രഞ്ജി ട്രോഫി കളിക്കാൻ വിമുഖത കാണിക്കുന്ന ഒരു പ്രത്യേക വിഭാഗം കളിക്കാരുണ്ടെന്ന് ബിസിസിഐ വൃത്തം പിടിഐയോട് പറഞ്ഞു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.