കോഴിക്കോട്: ഒളിമ്പ്യൻ പി.ടി ഉഷയുടെ കോച്ചായിരുന്ന ഒ.എം നമ്പ്യാർ അന്തരിച്ചു. 89 വയസ്സായിരുന്നു.ഒതയോത്ത് മാധവൻ നമ്പ്യാർ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. വടകര മണിയൂരിലെ വീട്ടിലായിരുന്നു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
മികച്ച പരിശീലനം,െപരുമാറ്റം എന്നത് കൊണ്ട് എല്ലാവരെയും കീഴടക്കിയിരുന്നയാളായിരുന്നു ഒ.എം നമ്പ്യാർ. 1985-ൽ അദ്ദേഹത്തിന് രാജ്യം ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്ത ദ്രോണാചാര്യ അവാർഡായിരുന്നു അദ്ദേഹം. 84ാം വയസ്സ് വരെ കായിക പരിശീലന രംഗത്ത് അദ്ദേഹം സജീവമായിരുന്നു.
2021-ൽ അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി. 50-കളിൽ എയർഫോഴ്സിൽ ചേർന്ന അദ്ദേഹം 1970-ൽ വിരമിച്ചു. എൻ.ഐ.എസ് പട്യാലയിൽ നിന്നും കോച്ചിങ്ങിൽ ഡിപ്ലോമ നേടിയ അദ്ദേഹം 1971-ൽ സ്പോർട്സ് കൌൺസിലിൽ ചേർന്നു. ഷൈനി വിൽസൺ,വന്ദന റാവു എന്നിവരുടെയും കോച്ചായിരുന്നു അദ്ദേഹം.
നമ്പ്യാരുടെ പരിശീലന മികവാണ് 1986-ലെ ഏഷ്യൻ ഗെയിംസിൽ 200,400 മീറ്ററുകളിലും 400 മീറ്റർ ഹർഡിൽസിലുമടക്കം പി.ടി ഉഷയുടെ മെഡൽ നേട്ടം. അവസാനത്തിലും അദ്ദേഹത്തിൻറെ വിഷമം ലോസാഞ്ചലസിലെ സെക്കൻഡുകളുടെ ദൈർഘ്യത്തിൽ നഷ്ടമായ സ്വർണം അദ്ദേഹത്തിൻറെ എല്ലാ കാലത്തുമുണ്ടായ വിഷമങ്ങളിൽ ഒന്നായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA