പാരീസ്: ഒളിംപ്കിസൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. മത്സരത്തിൽ സ്പെയ്നെ തോൽപ്പിച്ച് ഇന്ത്യ വെങ്കലം നിലനിർത്തി. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഒളിംപിക്സിൽ വെങ്കലം നേടുന്നത്. 2-1ന് ആണ് ഇന്ത്യ സ്പെയ്നെ വീഴ്ത്തിയത്. ഹോക്കിയിൽ ഇത് ഇന്ത്യയുടെ നാലാമത്തെ വെങ്കലമാണ്. ഒളിംപിക്സിൽ ഹോക്കിയിൽ ഇന്ത്യയുടെ പതിമൂന്നാമത്തെ മെഡലാണിത്. ഇന്ത്യ തുടർച്ചയായി രണ്ട് തവണ മെഡൽ സ്വന്തമാക്കുന്നത് 52 വർഷത്തിന് ശേഷമാണ്.
ഇന്ത്യയുടെ വിജയത്തിന് നിർണായകമായത് മലയാളി താരം ശ്രീജേഷിന്റെ സേവുകളാണ്. ഇന്ത്യക്കായി ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് സിംഗാണ് രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസ് ആണ് സ്‌പെയ്‌നിനായി ഗോള്‍ നേടിയത്. ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഈ മത്സരത്തോടെ തന്റെ കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. പാരീസ് ഒളിംപിക്‌സിന് ശേഷം താൻ വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒളിംപ്കിസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളിയാണ് ശ്രീജേഷ്
Also Read: Vinesh Phogat retires: 'സ്വപ്‌നങ്ങള്‍ തകര്‍ന്നു, ഇനി കരുത്ത് ബാക്കിയില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമിനും ഗോൾ നേടാനായില്ല. പിന്നീട് രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സ്‌പെയ്ന്‍ ഗോള്‍ നേടുകയായിരുന്നു. 18-ാം മിനിറ്റില്‍ പെനാല്‍റ്റി സ്‌ട്രോക്കിലൂടെ മിറാലസ് സ്പെയ്ന് വേണ്ടി ഗോള്‍ നേടി. ശേഷം സ്പെയ്ന് രണ്ട് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോൾ സ്വന്തമാക്കാനായില്ല. 28-ാം മിനിറ്റില്‍ ഗോളടിക്കാൻ സ്‌പെയ്‌ൻ നടത്തിയ ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. തുടർന്ന് രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ ഹര്‍മന്‍പ്രീത് ഇന്ത്യക്കായി ഗോൾ നേടുകയായിരുന്നു.
തുടർന്ന് മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ടാമത്തെ ഗോളും വലയ്ക്കുള്ളിലാക്കി. ഹര്‍മന്‍പ്രീത് തന്നെയാണ് ഗോൾ നേടിയത്. മൂന്നാം ക്വാര്‍ട്ടര്‍ 2-1 എന്ന നിലയില്‍ തന്നെ അവസാനിച്ചു. നാലാം ക്വാര്‍ട്ടറില്‍ സ്‌പെയ്ന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയെങ്കിലും ശ്രീജേഷിനെ മറികടക്കാന്‍ സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.