Thudarum Movie: 'തുടരും'... മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിന് പേരായി; ടൈറ്റിൽ പോസ്റ്റർ

രജപുത്രാ വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ്    

Written by - Zee Malayalam News Desk | Last Updated : Nov 8, 2024, 05:19 PM IST
  • ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, അർഷാ ബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, അരവിന്ദ് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
  • ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
Thudarum Movie: 'തുടരും'... മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിന് പേരായി; ടൈറ്റിൽ പോസ്റ്റർ

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം. എൽ 360 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'തുടരും' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശോഭനയാണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമെന്നത് കൊണ്ട് വലിയ ആകാംക്ഷയിലാണ് ആരാധകർ. 

2025 ജനുവരി 23ന് ചിത്രം റിലീസ് ചെയ്തേക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ റിലീസ് തിയതിയിൽ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും തന്നെയുണ്ടായിട്ടില്ല. സിനിമയുടെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു.

 

രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക. 110 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്.

Also Read: ARM and Vettaiyan OTT Release: അഞ്ച് ഭാഷകളില്‍ അജയന്റെ രണ്ടാം മോഷണം, കളം പിടിക്കാന്‍ വേട്ടയ്യനും... ഒടിടി സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?

 

സമീപകാല മോഹൻലാൽ സിനിമകളിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക ശോഭന ഒരു ഇടവേളയ്ക്ക് ശേഷം നായികയായി എത്തുന്ന ചിത്രം എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്. ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ വലിയ തലങ്ങളിലേക്കു കൂടി സഞ്ചരിക്കുന്നു ഈ ചിത്രത്തിലൂടെ. സാധാരണക്കാരുടെ ജീവിത സമൂഹവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.

ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, അർഷാ ബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, അരവിന്ദ് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിംഗ്- നിഷാദ് യൂസഫ്. കലാ സംവിധാനം- ഗോകുൽ ദാസ്. മേക്കപ്പ്- പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ-സമീരാ സനീഷ്. പ്രൊഡക്ഷൻ മാനേജർ- ശിവൻ പൂജപ്പുര. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News