Paris Olympics 2024: ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ ദിനം; പുരുഷ ജാവലിൻ ത്രോ യോ​ഗ്യതാ റൗണ്ടിൽ നീരജ് ചോപ്രയും കിഷോർ ജനയും ഇന്നിറങ്ങുന്നു

Neeraj Chopra: 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി നീരജ് ചോപ്ര സ്വർണം നേടി. ഈ സ്വർണ നേട്ടം പാരീസിലും നിലനിർത്താനാകുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 11:26 AM IST
  • പരിക്ക് മൂലം സീസണിലെ പല മത്സരങ്ങളും നഷ്ടമായിരുന്നെങ്കിലും പൂർണസജ്ജനായിട്ടാണ് നീരജ് ഇന്നിറങ്ങുന്നത്
  • ഏഷ്യൻ ​ഗെയിംസിൽ വെള്ളി നേടിയ കിഷോർ ജനയും ഇന്ത്യയുടെ പ്രതീക്ഷയായി ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്
Paris Olympics 2024: ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ ദിനം; പുരുഷ ജാവലിൻ ത്രോ യോ​ഗ്യതാ റൗണ്ടിൽ നീരജ് ചോപ്രയും കിഷോർ ജനയും ഇന്നിറങ്ങുന്നു

ജാവലിൻ ത്രോയിൽ ടോക്കിയോയിലെ സ്വർണനേട്ടം പാരീസിലും തുടരാനാകുമോയെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. പാരീസ് ഒളിംപിക്സിൽ ഇന്ന് പുരുഷ വിഭാ​ഗം ജാവലിൻ ത്രോ യോ​ഗ്യതാ റൗണ്ട് മത്സരങ്ങൾ നടക്കുമ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോകചാമ്പ്യനും ഏഷ്യൻ ​ഗെയിംസ് ചാമ്പ്യനുമായ നീരജ് ചോപ്രയിലാണ്.

തുടയിലെ പേശികൾക്കേറ്റ പരിക്ക് മൂലം സീസണിലെ പല മത്സരങ്ങളും നീരജിന് നഷ്ടമായിരുന്നു. എങ്കിലും ആവശ്യത്തിന് വിശ്രമം എടുത്ത് പൂർണസജ്ജനായിട്ടാണ് ഇരുപത്തിയാറുകാരനായ നീരജ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഏഷ്യൻ ​ഗെയിംസിൽ വെള്ളി നേടിയ കിഷോർ ജനയും ഇന്ത്യയുടെ പ്രതീക്ഷയായി ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.

2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി നീരജ് ചോപ്ര സ്വർണം നേടിയിരുന്നു. ഓ​ഗസ്റ്റ് എട്ടിനാണ് ജാവലിൻ ഫൈനൽ മത്സരം. ഇന്നത്തെ യോ​ഗ്യതാ മത്സരം എപ്പോഴാണെന്നും ഇന്ത്യയിൽ ഒളിമ്പിക്സ് മത്സരങ്ങൾ എവിടെ കാണാമെന്നും അറിയാം. ഇന്ന് ഉച്ചയ്ക്ക് 1.50ന് ആണ് പുരുഷന്മാരുടെ ജാവലിൻ ത്രോയുടെ യോ​ഗ്യതാ മത്സരം.

ALSO READ: ഒളിമ്പിക് മെഡലുകളെ വേട്ടയാടിയ 'സ്വർണമീൻ'; ഫെല്‍പ്‌സിനെ വെല്ലാൻ ഇന്നും ആളില്ല

വയാകോം 18ന് ആണ് പാരീസ് ഒളിമ്പിക്സ് 2024ന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം. റിലയൻസിന്റെ തന്നെ പ്രക്ഷേപണ ചാനലുകളായ സ്പോർട്സ് 18 നെറ്റ് വർക്കും സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ സിനിമയും മത്സരം സംപ്രേഷണം ചെയ്യും. സ്പോർട്സ് 18-1ൽ തമിഴ്, തെലുങ്ക്, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ കായിക മത്സരങ്ങൾ സംപ്രേഷണം ചെയ്യും.

സ്പോർട്സ് 18-2ൽ ഹിന്ദിയിലാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുക. സ്പോർട്സ് 18-3ൽ ആ​ഗോള കവറേജ് നൽകും. ജിയോ സിനിമാസിൽ ഇം​ഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നിവ ഉൾപ്പെടെ വിവിധ ഭാഷകളിൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

ഇന്ന് ഒളിമ്പിക്സിൽ ജാവലിന് പുറമേ ഹർമീത് ദേശായി, ശരത് കമൽ, മാനവ് താക്കർ എന്നിവർ ടേബിൾ ടെന്നീസിൽ പുരുഷ ടീം പ്രീ ക്വാർട്ടറിൽ 1.30ന് ചൈനയ്ക്കെതിരെ മത്സരിക്കും. വനിതകളുടെ ഫ്രീ സ്റ്റൈൽ 50 കിലോ​ഗ്രാം റൗണ്ട് ഓഫ് 16ൽ 2.30ന് വിനേഷ് ഫോ​ഗട്ട് ജപ്പാന്റെ യുയി സുസാക്കിയെ നേരിടും.

ALSO READ: ലക്ഷ്യത്തിനരികെ; സെമിഫൈനലിൽ കടന്ന് ലക്ഷ്യ സെൻ

2.50ന് കിരൺ പഹൽ വനിതകളുടെ 400 മീറ്റർ റെപച്ചേജ് റൗണ്ടിൽ മത്സരിക്കും. യോ​ഗ്യത നേടിയാൽ വിനേഷ് ഫോ​ഗട്ട് വനിതാ ഫ്രീ സ്റ്റൈൽ 50 കിലോ ക്വാർട്ടർ ഫൈനലിൽ വൈകിട്ട് 4.20ന് മത്സരിക്കും. സെമിയിലേക്ക് മുന്നേറിയാൽ രാത്രി 10.25ന് വിനേഷ് ഫോ​ഗട്ട് വനിതാ ഫ്രീ സ്റ്റൈൽ 50 കിലോയിൽ മത്സരിക്കും. രാത്രി 10.30ക്ക് ഇന്ത്യയുടെ പുരുഷ വിഭാ​ഗം ഹോക്കി ടീം സെമിയൽ ജർമ്മനിക്കെതിരെ മത്സരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News