ബെംഗളൂരു: തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ റണ്‍സ് നേടാനാകാതെ പുറത്തായതിന് പിന്നാലെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് നായകന്‍ രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്. അഫ്ഗാനിസ്താനെതിരെ നടന്ന മൂന്നാം ടി20യിലാണ് രോഹിത്തിന്റെ മാസ്മരിക പ്രകടനം. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് നേടിയ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയ്ക്ക് ടീമില്‍ സ്ഥാനമുണ്ടാകുമോ എന്ന് സംശയിച്ചവര്‍ക്കും വിമര്‍ശകര്‍ക്കുമെല്ലാം ഒരുപോലെ ബാറ്റ് കൊണ്ട് മറുപടി നല്‍കിയ പ്രകടനമായിരുന്നു രോഹിത് കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുവീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന രോഹിത് കൃത്യമായ ഇടവേളകളില്‍ ഗിയര്‍ മാറ്റി. ഇന്നിംഗ്‌സിന്റെ രണ്ടാം പകതുയില്‍ വിശ്വരൂപം പൂണ്ട ഹിറ്റ്മാന്‍ അഫ്ഗാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു.
ALSO READ: വിവാഹവും വിവാഹമോചനവും കഠിനം; അഭ്യൂഹങ്ങൾക്ക് ചൂട് പിടിപ്പിച്ച് സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി
69 പന്തുകള്‍ നേരിട്ട രോഹിത് 121 റണ്‍സുമായി പുറത്താകാതെ നിന്നു. 11 ബൗണ്ടറികളും 8 സിക്‌സറുകളുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 39 പന്തുകളില്‍ നിന്ന് 69 റണ്‍സുമായി രോഹിത്തിന് ഉറച്ച പിന്തുണ നല്‍കിയ റിങ്കു സിംഗും കൈയ്യടി നേടി. ടി20 കരിയറിലെ അഞ്ചാം സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോര്‍ഡുകളും രോഹിത്തിന് മുന്നില്‍ തകര്‍ന്നു വീണു. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും (4) ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന്റെയും (4) റെക്കോര്‍ഡുകള്‍ രോഹിത്ത് മറികടന്നു. ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകന്‍ എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും രോഹിത് ശര്‍മ്മ സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.