നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ടോബിൾ ടോപ്പർമാരായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ ആദ്യ സൂപ്പർ കപ്പ് മത്സരത്തിന് ഇറങ്ങും. ഐ ലീഗ് ടീമായ ഷിലോങ് ലാജോങ് എഫ്സിയാണ് കേരളത്തിന്റെ ഇന്നത്തെ എതിരാളി. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേരള ബ്ലാസ്റ്റേഴ്സ്-ഷിലോങ് എഫ്സി സൂപ്പർ കപ്പ് മത്സരത്തിന് കിക്കോഫ്. ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
പരിക്കും, പ്രധാന താരങ്ങളുടെ അഭാവം തുടങ്ങിയ വെല്ലുവിളി നിലനിൽക്കെയാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന് ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യൻ അഡ്രിയാൻ ലൂണയുടെ പരിക്ക് ദേശീയ ടീം ഡ്യൂട്ടിക്കായ പോയ രാഹുൽ കെപി, പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിത എന്നിവരുടെ അഭാവത്തിലാണ് ഇവാൻ വുകോമാനോവിച്ചും സംഘവും ഭുവനേശ്വറിൽ എത്തിയിരിക്കുന്നത്. അതേസമയം പരിക്ക് ഭേദമായി ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്ക്സൺ സിങ് തിരകെ വന്നത് ടീമിന് പുത്തൻ ഉണർവ് നൽകിട്ടുണ്ട്.
ALSO READ : ISL 2023-24 : ബ്ലാസ്റ്റേഴ്സിനെതിരെ തോൽവി; കോച്ചിനെ പുറത്താക്കി മോഹൻ ബഗാൻ
സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്
ഗോൾ കീപ്പർമാർ - സച്ചിൻ സുരേഷ്, കരൺജിത്ത് സിങ്, മുഹമ്മദ് അർബാസ്, ലാറ ശർമ
പ്രതിരോധനിര - മാർക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിൻച്ച്, പ്രീതം കോട്ടാൽ, ഹോർമിപാം റുവ, നവോച്ച സിങ്, സന്ദീപ് സിങ്, പ്രബീർ ദാസ്
മധ്യനിര - ജീക്ക്സൺ സിങ്, വിബിൻ മോഹനൻ, യൊഹെൻബാ മെയ്തി, ഡാനിഷ് ഫറൂഖി, മുഹമ്മദ് അസർ, മുഹമ്മദ് ഐയ്മെൻ, ബ്രിസ് മിറൻഡ, സൌരഭ് മണ്ടൽ,
മുന്നേറ്റ് നിര - നിഹാൽ സുധീഷ്, ഇഷാൻ പണ്ഡിത, രാഹുൽ കെപി, ഡൈയ്സൂക്കെ സാക്കായി, ക്വാമെ പെപ്രാ, ദിമിത്രിയോസ് ഡയമന്റക്കോസ്, ബിദ്യാസാഗർ സിങ്.
കേരള ബ്ലാസ്റ്റേഴ്സ്- ഷിലോങ് ലാജോങ് എഫ് മത്സരം എവിടെ കാണാം?
ഭുവനേശ്വറിലെ കിലംഗ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് ബ്ലാസ്റ്റേഴ്സ്-ഷിലോങ് മത്സരത്തിന്റെ കിക്കോഫ്. നെറ്റ്വർക്ക് എഐഎഫ്എഫ് മത്സരങ്ങളുടെ സംപ്രേഷണവകാശമുള്ളത്. സ്പോർട്സ് 18 ചാനലിലാണ് ടെലിവിഷൻ സംപ്രേഷണം. ജിയോ സിനിമ ആപ്പിൽ മത്സരം ഓൺലൈനായി തത്സമം കാണാനും സാധിക്കുന്നതാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് : സച്ചിൻ സുരേഷ്, പ്രബീർ ദാസ്, ഹോർമിപാം റുവ, മിലോസ് ഡ്രിൻച്ച്, നവോച്ച സിങ്, ഡാനിഷ് ഫറൂഖി, മുഹമ്മദ് അസർ, ഡൈയ്സൂക്കെ സാക്കായി, മുഹമ്മദ് ഐയ്മെൻ, ക്വാമെ പെപ്രാ, ദിമിത്രിയോസ് ഡയമന്റക്കോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.