29 കാരനായ ഈ താരം രോഹിത് ശർമ്മയുടെ സ്വപ്നം തകർക്കും, വിരാട് കോഹ്‌ലിക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റൻ ഇയാളാകുമോ?

New Test Captain: വിരാട് കോഹ്‌ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ബിസിസിഐ പുറത്താക്കി. വിരാടിന്റെ ഇപ്പോഴത്തെ ഫോം നോക്കുമ്പോൾ അദ്ദേഹത്തെ ടെസ്റ്റിന്റെ നായകസ്ഥാനത്തുനിന്നും നീക്കം ചെയ്യാനല്ല സാധ്യതയും ഉണ്ട്.

Written by - Ajitha Kumari | Last Updated : Jan 10, 2022, 10:13 AM IST
  • ഈ താരം രോഹിത്തിന്റെ സ്വപ്നം തകർക്കും
  • ടീമിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനാകും
  • വിരാടിന്റെ സ്ഥാനവും അപകടത്തിൽ
29 കാരനായ ഈ താരം രോഹിത് ശർമ്മയുടെ സ്വപ്നം തകർക്കും, വിരാട് കോഹ്‌ലിക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റൻ ഇയാളാകുമോ?

ന്യൂഡൽഹി: New Test Captain: വിരാട് കോഹ്‌ലി കുറച്ചുകാലമായി തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഈ ഇതിഹാസ താരം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. അതിനേക്കാളും ഏറ്റവും മോശമായ കാര്യം വിരാട് ടി20 നായകസ്ഥാനം ഉപേക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് ബിസിസിഐ നീക്കം ചെയ്തതാണ്. 

വിരാടിന്റെ ഇപ്പോഴത്തെ ഫോമും സമയവും നോക്കുമ്പോൾ അദ്ദേഹത്തെ ടെസ്റ്റിന്റെ നായകസ്ഥാനത്തുനിന്നും നീക്കം ചെയ്യാനും സാധ്യതയുണ്ട്. വിരാടും ബിസിസിഐയും തമ്മിൽ കുറച്ചുകാലമായി വലിയ വിവാദങ്ങൾ തുടരുന്നുണ്ട്.  ഒരുപക്ഷെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ജയിക്കാൻ ടീം ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെങ്കിൽ വിരാടിന്റെ നായകസ്ഥാനം 'ഗോവിന്ദ' ആയേക്കാം.  

Also Read: IPL 2022 | കോവിഡ് ഈ സ്ഥിതി തുടർന്നാൽ IPL 2022 സീസണും BCCI ഇന്ത്യക്ക് പുറത്ത് നടത്തിയേക്കും

അത്തരമൊരു സാഹചര്യമുണ്ടായാൽ രോഹിത് ശർമ്മയ്ക്ക് ഈ പദവി ലഭിക്കാൻ സാധ്യത ഉണ്ടായേക്കാം.  എന്നാൽ രോഹിത്തിന്റെ ഈ സ്വപ്നം തകർക്കാൻ മറ്റൊരു കളിക്കാരനുണ്ട്.

ഈ താരത്തിന് പുതിയ ടെസ്റ്റ് ക്യാപ്റ്റനാകാം (This player can become the new Test captain)

അതെ ഇവിടെ പ്രതിപാദിക്കുന്നത് മറ്റാരെയുമല്ല ടീം ഇന്ത്യയുടെ ഓപ്പണറും രോഹിത് ശർമ്മയുടെ പങ്കാളിയുമായ കെ എൽ രാഹുലിനെ കുറിച്ചാണ്. 29 കാരനായ ഈ താരത്തിന് ടീം ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് പകരം രാഹുലിന് ക്യാപ്റ്റനാകാനുള്ള അവസരം ലഭിച്ചു. 

ഈ കളിക്കാരൻ ബുദ്ധിമുട്ടുകളെ ഭയപ്പെടുന്നില്ല.  മാത്രമല്ല ക്യാപ്റ്റൻസിക്ക് രാഹുലിന്റെ ബാറ്റിംഗിൽ ഒരു സ്വാധീനവുമില്ലെന്ന് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.  വിരാടിന്റെ അഭാവത്തിൽ കെ എൽ രാഹുൽ ക്യാപ്റ്റനായി എത്തിയപ്പോൾ അദ്ദേഹം എല്ലാവരുടെയും ഹൃദയം കീഴടക്കിയിരുന്നു. രോഹിത് ഏകദിന പരമ്പരയിൽ നിന്ന് പുറത്തായതോടെ ബിസിസിഐ കെഎൽ രാഹുലിന് ക്യാപ്റ്റൻ സ്ഥാനം കൈമാറുകയും ക്യാപ്റ്റൻസിക്കായി എല്ലാവരുടെയും മനസ്സിൽ ഈ താരം കൂടി ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

Also Read: Mohammed Shami ക്ക് പകരം ടീമിലെത്തുന്നു ഈ ബൗളർ, ഇനി Jasprit Bumrah യുടെ ബൗളിംഗ് പങ്കാളി ഇയാളാകും!

ഇക്കാരണത്താലാണ് രോഹിത് ക്യാപ്റ്റനാകാത്തത് (That's why Rohit will not become the captain)

രോഹിത് ശർമ്മയ്ക്ക് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇതിന് പിന്നിലെ കാരണം രോഹിത്തിന്റെ ഇപ്പോഴത്തെ വയസാണ്. ഇപ്പോൾ അദ്ദേഹത്തിന് 34 വയസ്സ് പ്രായമുണ്ട്. ഈ പ്രായത്തിൽ മിക്ക കളിക്കാരും ഗെയിമിൽ നിന്ന് വിരമിക്കാൻ പദ്ധതിയിടാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ രോഹിത്തിന് ക്യാപ്റ്റൻസി കൈമാറാനുള്ള റിസ്ക് എടുക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. മാത്രമല്ല മറ്റ് ബോർഡുകളെപ്പോലെ വ്യത്യസ്ത ഫോർമാറ്റിലുള്ള മറ്റൊരു ക്യാപ്റ്റനെയാണ് തങ്ങൾക്കും ഇപ്പോൾ വേണ്ടതെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രോഹിത് നേരത്തെ തന്നെ ഏകദിന, ടി20 ടീമിന്റെ ക്യാപ്റ്റനായതിനാൽ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രോഹിതിന് ലഭിക്കില്ല.

ജോഹന്നാസ്ബർഗിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ കെഎൽ രാഹുലിന്റെ ആക്രമണാത്മക മനോഭാവമാണ് കണ്ടത്. 8 റൺസിന് പുറത്തായതിന് ശേഷം കെ എൽ രാഹുൽ പവലിയനിലേക്ക് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ കളിക്കാർ ചില കമന്റുകൾ പാസാക്കിയിരുന്നു, ഇത് ഇന്ത്യൻ ക്യാപ്റ്റന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇതിന് ചുട്ടമറുപടിതന്നെ അദ്ദേഹം നൽകുകയും ചെയ്തു.  ഇതേ രീതി മുൻപ് വിരാടും ചെയ്തിട്ടുണ്ട്. 

Also Read: Sreekanth Vettiyar | ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീ ടു ആരോപണം 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് നടക്കുന്നത്. ഈ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 113 റൺസിന് പരാജയപ്പെടുത്തി. എന്നാൽ അടുത്ത ടെസ്റ്റിൽ ടീം ഇന്ത്യക്ക് വിജയിക്കാനായില്ല, ആ ടെസ്റ്റിൽ ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെട്ടു. മൂന്നാമത്തെ പരമ്പര ഇരു ടീമുകൾക്കും നിർണായകമായതിനാൽ ഇരുവരും വിജയത്തിനായി ശക്തമായി പോരാടും എന്നതിൽ സംശയമില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News