Viral Video : കഴിഞ്ഞ ദിവസം ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എടികെ മോഹൻ ബഗാൻ മത്സരത്തിന് ശേഷം ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ മത്സരം ജയിക്കാൻ സാധിക്കാത്തതിൽ താൻ കളിച്ചത് പെണ്ണുങ്ങളോടാണെന്ന് പറയുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ലൈംഗിക വിവേചനം നിറഞ്ഞ ജിങ്കന്റെ വാക്കുകൾ വിവാദമായതോടെ ഇന്ത്യൻ താരത്തിനെതിരെ വൻ പ്രതിഷേധമായിരുന്നു ഉയർന്നത്. കായിക മത്സരങ്ങൾ ഒരു വിഭാഗത്തിന് കുത്തകയല്ല എല്ലാവർക്കും അവകാശമുണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു പല പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നത്. ആ ആശയത്തെ സാധൂകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഒരു കൂട്ടം കന്യാസ്ത്രീകൾ ഫുട്ബോൾ കളിക്കുന്ന വീഡിയോയാണ് എല്ലാവരും നെഞ്ചിലേറ്റിയിരിക്കുന്നത്. നാല് കന്യാസ്ത്രീകൾ രണ്ട് പേരായി പിരഞ്ഞ് അങ്ങോട്ടും മിങ്ങോട്ടും ഗോൾ അടിച്ച് അഘോഷിക്കുന്ന വീഡിയോ നിമിഷം നേരങ്ങൾ കൊണ്ടാണ് ഇന്റർനെറ്റിൽ കൈയ്യടി നേടിയിരിക്കുന്നത്. ഇട്ടിരിക്കുന്ന ഷൂ ഊരി പോയെങ്കിലും അവേശം ഒട്ടും ചോരാതെ ഗോളിനായി വാശിയോടെ കളിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
സ്പോർട്സ് വെബ്സൈറ്റായ ഇഎസ്പിഎൻ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഈ വീഡിയോ കുടതൽ ഫുട്ബോൾ ആരാധകർ ഏറ്റെടുത്തത്. ഇറ്റലിയിലെ റോം സ്വദേശിനിയായ പിംമ്പി5 എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈയലാണ് ഈ വീഡിയോ യഥാർഥത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. റോം സ്വദേശിനിയായ വാലന്റീനയാണ് ഈ ഐഡി കൈകര്യം ചെയ്യുന്നത്.
വീഡിയോ കാണാം-
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.