New Delhi : ലോകകപ്പ് തോൽവിക്ക് പിന്നാലെ വിരാട് കോലിക്ക് മറ്റൊരു തലവേദന. താരത്തിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സ്ഥാപനമായ One8 Commune-ൽ സ്വവർഗ്ഗനുരാഗികളായ ദമ്പതികൾക്ക് പ്രവേശനമില്ലയെന്ന് വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധം ഉയർന്നത്. LGBTQIA+ കമ്മ്യൂണിറ്റിയെ ഒഴിവാക്കുന്നതിനെ യെസ് വി എക്സിസ്റ്റ് എന്ന് ഇൻസ്റ്റാഗ്രാം പേജാണ് ഹോട്ടലിനെതിരെ പ്രതിഷേധവും രംഗത്തെത്തിയിരിക്കുന്നത്.
ഫുഡ് ആപ്ലിക്കേഷനായ സൊമാറ്റോയിലാണ് One8 Commune-ൽ പുരുഷ സ്വവർഗ്ഗ ദമ്പതികൾക്ക് പ്രവേശനം ഇല്ലയെന്ന് അറിയിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയിപ്പെട്ട യെസ് വി എക്സിസ്റ്റ് സംഘം റെസ്റ്റോറന്റിലേക്ക് നേരിട്ട് മെസേജ് അയച്ച് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായി One8 Commune ഹോട്ടൽ അധികൃതർ സത്യമാണെന്ന് അറിയിക്കുകയും ചെയ്തു.
One8 Commune-ന്റെ പൂണം റെസ്റ്റോറന്റിലാണ് ഗെ ദമ്പതികൾക്ക് പ്രവേശനം ഇല്ലയെന്ന് വിവരം സമ്മതിച്ചിരിക്കുന്നത്. ഹോട്ടലിൽ പുരുഷ-സ്ത്രീ ദമ്പതികൾക്കും, ഒരു സ്ത്രീകൾക്കും പ്രവേശിക്കാം. പക്ഷെ ഗേ ദമ്പതികൾക്കോ ഒരു കൂട്ടം പുരുഷ സ്വവർഗ്ഗനുരാഗികൾക്കോ ഹോട്ടിലിൽ പ്രവേശിക്കാൻ അനുവാദമില്ലയെന്ന് One8 Commune-ന്റെ പൂണെ ബ്രാഞ്ച് അറിയിച്ചു. കൂടാതെ നല്ല രീതിയിൽ വസ്ത്രം ധരിച്ചെത്തുന്ന ട്രാൻസ് വനിതകൾക്കും ഹോട്ടലിൽ പ്രവേശിക്കനാകുമെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി.
ഇക്കാര്യം ഹോട്ടലിന്റെ കൊൽക്കത്ത ബ്രാഞ്ചിലും അന്വേഷിച്ചപ്പോൾ ഇത് തന്നെയാണ് മറുപടി നൽകിയത്. എന്നാൽ ഡൽഹി മുംബൈ ബ്രാഞ്ചുകൾ യെസ് വീ എക്സിസ്റ്റിന്റെ ചോദ്യത്തിന് മറുപടി നൽകിട്ടുമില്ല.
ALSO READ : Virat Kohli|ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍
"LGBTQIA+ അതിഥികളോടുള്ള വിവേചനം ഇന്ത്യയിലെ ഇത്തരത്തിലുള്ള ഫാൻസി റെസ്റ്റോറന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങിൽ സാധാരണമാണ്, വിരാട് കോലിയുടേതും അക്കാര്യത്തിൽ മാറ്റമില്ല" യെസ് വി എക്സിസ്റ്റ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
ALSO READ : Virat Kohli : വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കും
അതേസമയം യെസ് വി എക്സിസ്റ്റിന്റെ പോസ്റ്റിന്റെ പിന്നാലെ വിരാട് കോലിയുടെ One8 Commune റെസ്റ്റോറന്റ് തങ്ങൾ എല്ലാ ആളുകളെയും അവരുടെ ലിംഗഭേദം കൂടാതെ/അല്ലെങ്കിൽ മുൻഗണനകൾ പരിഗണിക്കാതെ സ്വാഗതം ചെയ്യുന്നു എന്ന് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
എന്നിരുന്നാലും സോഷ്യൽ മീഡിയിൽ വിരാട് കോലിക്കും അദ്ദേഹത്തിന്റെ റെസ്റ്റോറന്റ് സ്ഥാപനങ്ങൾക്കെതിരെ വിമർശന ശക്തമാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...