ഗൂഗിൾ പേ, ഫോൺ പേ അല്ലെങ്കിൽ പേറ്റിഎം ഇല്ലാത്ത ആരും ഇന്നില്ല. ആളുകൾക്ക് സാമ്പത്തിക ഇടപാടുകൾ ലളിതമാക്കിയത് ഇത്തരം ആപ്പുകളുടെ വരവോടെയാണ്. എന്നാൽ എപ്പോഴാണ് ഇവ നമ്മുക്ക് പണി തരുന്നത് എന്നൊന്നും പറയാൻ കഴിയില്ല. ചിലപ്പോൾ സെർവർ പ്രശ്നമോ അല്ലെങ്കിൽ കണക്ടിവിറ്റിയിൽ ചെറിയ മാറ്റമോ വന്നാൽ പോലും ആപ്പുകൾ പണിമുടക്കും. ഇവയെല്ലാം ഏകീകൃത പ്ലാറ്റ്ഫോമായ യുപിഐ (യൂണിഫൈഡ് പെയ്മെൻറ് ഇൻറർഫേസ്) വഴിയാണ് ഇടപാടുകൾ നടത്തുന്നത്.
ഇത്തരത്തിൽ ഇൻറർനെറ്റില്ലാതെയും എങ്ങനെ യുപിഐ വഴി പണമടയ്ക്കാം എന്നാണ് പരിശോധിക്കുന്നത്. നിങ്ങളുടെ ഫോണിൽ തന്നെ ഇതിനുള്ള സംവിധാനം ചെയ്യാൻ കഴിയും. ഇതിനായി നിങ്ങളുടെ ഫോണിൽ തന്നെ ഡയലറിൽ *99# എന്ന് ഡയൽ ചെയ്യുക. ഇതിൽ നിങ്ങൾക്ക് 7-ലധികം ഓപ്ഷനുകൾ ലഭിക്കും.
സെൻഡ് മണി റിക്വസ്റ്റ് മണി തുടങ്ങിയതെല്ലാം ഇതിലുണ്ട്. ആവശ്യമുള്ളത് തിരഞ്ഞെടുത്ത് പൈസ അയക്കാം. അറിഞ്ഞിരിക്കേണ്ടത് നിങ്ങളുട യുപിഐ പിൻ നമ്പർ/യുപിഐ ഐഡിയാണ്. നിലവിൽ ജിയോ ഒഴിച്ച് എല്ലാ മൊബൈൽ നൈറ്റ് വർക്കിലും ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും. ജിയോയിൽ യുഎസ്എസ്ഡി സംവിധാനം ഇല്ലാത്തതാണ് ഇതിന് കാരണം
ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ് ഫോമായ യൂടൂബ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ പരീക്ഷിക്കുന്നു.
ഈ ഫീച്ചർ വഴി, YouTube-ന്റെ പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് ഇനി മുതൽ ഏത് വീഡിയോയിലും സൂം ഇൻ ചെയ്യാൻ കഴിയും.പോർട്രെയ്‌റ്റിലും ഫുൾ സ്‌ക്രീൻ ലാൻഡ്‌സ്‌കേപ്പിലും ഇത് പ്രവർത്തിക്കും
കമ്പനി പറയുന്നതനുസരിച്ച് പുതിയ ഫീച്ചർ സെപ്തംബർ 1 വരെ ആയിരിക്കും ട്രയൽ നോക്കുന്നത്. ഇതിന് ശേഷം ഉപഭോക്താക്കളുടെ യൂഫീഡ്‌ബാക്ക് എടുക്കാനും ഫീച്ചർ മെച്ചപ്പെടുത്താനും ഒരു മാസത്തെ സമയം കൂടി നൽകും. The Verge റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് പുതിയ ഫീച്ചർ ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...