കഴിഞ്ഞ കുറച്ച് നാളുകളായി യുപിഐ പേയ്മെന്റുകളുടെ (UPI Payment) ഉപയോഗത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. മൊബൈലുകളിലെ യുണൈറ്റഡ് പേയ്മെന്റ്സ് ഇന്റർഫേസ് ആപ്പുകൾ ആണ് പ്രധാനമായും ഈ വർധനയ്ക്ക് കാരണം. യുപിഐ ആപ്പുകൾ സുരക്ഷിതമാണെന്നുള്ളതും, ഉപയോഗിക്കാൻ എളുപ്പമാണെന്നുള്ളതും ഉപയോഗം വർധിക്കാൻ കാരണമാണ്.
എന്നാൽ യുണൈറ്റഡ് പേയ്മെന്റ്സ് ഇന്റർഫേസ് ആപ്പുകൾ ശരിക്കും സുരക്ഷിതമാണോ? ആ ആപ്പുകൾക്ക് അതിന്റെതായ ഗുണങ്ങളുണ്ട്, അതിനോടൊപ്പം തന്നെ അതിന് അതിന്റെതായ പ്രശ്നങ്ങളും ഉണ്ട്. യുപിഐ പേയ്മെന്റുകൾ വർധിച്ചതോടെ സൈബർ ഫ്രോഡുകളും വർധിച്ചിട്ടുണ്ട്. അതിനാൽ യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.
1) യുപിഐ അഡ്രസ് ആർക്കും നൽകരുത്
UPI അക്കൗണ്ട് / അഡ്രസ് സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും നിർണായകമായ കാര്യം. നിങ്ങൾ ഒരിക്കലും നിങ്ങളുടെ UPI ഐഡി/അഡ്രസ് ആരുമായും പങ്കിടരുത്. നിങ്ങളുടെ UPI അഡ്രസ് നിങ്ങളുടെ ഫോൺ നമ്പർ, QR കോഡ് അല്ലെങ്കിൽ വെർച്വൽ പേയ്മെന്റ് വിലാസം (VPA) എന്നിവയൊക്കെ ആകാം. ഏതെങ്കിലും പേയ്മെന്റ് വഴിയോ ബാങ്ക് ആപ്ലിക്കേഷൻ വഴിയോ നിങ്ങളുടെ യുപിഐ അക്കൗണ്ട് ആക്സസ് ചെയ്യാൻ നിങ്ങൾ ആരെയും അനുവദിക്കരുത്.
ALSO READ: Paytm | അന്താരാഷ്ട്ര യാത്രാ സർട്ടിഫിക്കറ്റുകൾ പേടിഎമ്മിലൂടെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം
2) സ്ക്രീൻ ലോക്ക് പാസ്വേർഡ്
നിങ്ങളുടെ എല്ലാ പേയ്മെന്റുകൾക്കും സാമ്പത്തിക ഇടപാട് ആപ്പുകൾക്കും ശക്തമായ സ്ക്രീൻ ലോക്ക് ക്രമീകരിക്കണം. നിങ്ങൾ Google Pay, PhonePe, Paytm അല്ലെങ്കിൽ മറ്റേതെങ്കിലും പ്ലാറ്റ്ഫോം ഉപയോഗിക്കുകയാണെങ്കിൽ വളരെ ശക്തമായ പിൻ നമ്പർ തന്നെ നൽകണം. അത് നിങ്ങളുടെ ജനനത്തീയതിയോ വർഷമോ മൊബൈൽ നമ്പറിന്റെ അക്കങ്ങളോ മറ്റെന്തെങ്കിലും ആയിരിക്കരുത്. നിങ്ങൾ ഒരിക്കലും നിങ്ങളുടെ പിൻ ആരുമായും പങ്കിടരുത്, നിങ്ങളുടെ പിൻ നമ്പർ അറിയാമെന്ന് തോന്നിയാൽ അത് ഉടൻ മാറ്റുക.
ALSO READ: Revenge Porn| എന്താണ് റിവഞ്ച് പോൺ? ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇനി നടക്കില്ല ഈ തോന്നിവാസം
3) ഫ്രോഡ് കാളുകൾ എടുക്കരുത്
ഉപയോക്താക്കളിൽ നിന്ന് പണം തട്ടാൻ ഹാക്കർമാർ ഉപയോഗിക്കുന്ന ഒരു സാധാരണ വിദ്യയാണ് യുപിഐ സ്കാം. ഹാക്കർമാർ സാധാരണയായി ലിങ്കുകൾ പങ്കിടുകയോ ഒരു കോൾ വിളിക്കുകയോ ചെയ്യും. അതിന് ശേഷം സ്ഥിരീകരണത്തിനായി ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും. നിങ്ങൾ ഒരിക്കലും അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പിൻ അല്ലെങ്കിൽ മറ്റേതെങ്കിലും വിവരങ്ങൾ ആരുമായും പങ്കിടുകയോ ചെയ്യരുത്. ബാങ്കുകൾ ഒരിക്കലും ഒരു PIN, OTP അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത വിശദാംശങ്ങളോ ആവശ്യപ്പെടില്ല.
4) നിരവധി പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കരുത്
ഒന്നിൽ കൂടുതൽ യുപിഐ പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. അതിനാൽ തന്നെ ക്യാഷ്ബാക്കും റിവാർഡുകളും പോലുള്ള മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ആപ്പ് ഏതെന്ന് നിങ്ങൾ പരിശോധിച്ച ശേഷം നിങ്ങൾക്ക് തീരുമാനിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...