ബിഗ് ബില്യൺ ഡേയ്സുമായി ഫ്ലിപ്കാർട്ട്. ഇലക്ട്രോണിക്സ്, സ്മാർട് ഫോണുകൾ തുടങ്ങിയവയിൽ വമ്പിച്ച ഓഫറുകളുമായാണ് ഇത്തവണ ഫ്ലിപ്കാർട്ട് എത്തുന്നത്. ദീപാവലി, ദസറ ഉത്സവ ഓഫറുകളുമായി ഇന്ത്യയിലെ വലിയ ഇ-കൊമേഴ്സ് വിപണി സെപ്റ്റംബർ 30ന് തുറക്കും.
ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീൽസ്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻസ്, ക്യാഷ് ബാക്ക് ഓഫർ തുടങ്ങിയ ആകർഷകമായ ഓഫറുകൾ വഴി ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് വർദ്ധിപ്പിക്കാനാകും. പ്ലസ് മെമ്പർഷിപ്പ് വഴി സെപ്റ്റംബർ 29 മുതൽ ഉപഭോക്താക്കൾക്ക് മുൻകൂർ ആക്സസ് നേടാം.
Read Also: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം SITക്ക് കൈമാറാൻ ഹൈക്കോടതി
ലാപ്ടോപ്സ്, ഹെഡ്ഫോൺസ്, ഗെയിമിങ് കൺസോൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും മറ്റ് സാധനങ്ങൾക്കും 50% മുതൽ 80% വരെ വിലക്കുറവ്.
80%ന് മുകളിൽ വിലക്കുറവുമായി സ്മാർട് ടിവിയും മറ്റ് വീട്ടുപകരണങ്ങളും. 75% ഡിസ്കൗണ്ടിൽ റഫ്രിജറേന്ററുകളും 4K സ്മാർട് ടിവിയും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
Nothing, Realme, Mi, and Infinix സ്മാർട് ഫോണുകൾക്കും ഡിസ്കൗണ്ട് ലഭിച്ചേക്കും. ഐഫോൺ പോലുള്ള പ്രീമിയം സ്മാർട് ഫോണുകൾക്കുൾപ്പെടെ പ്രത്യേക ബാങ്ക് ഓഫറുകൾ ലഭ്യമാകും.
പ്രമുഖ ബാങ്കുകളുടെ സഹകരണത്തോടെ നടത്തുന്ന ബിഗ് ബില്യൺ ഡേയ്സിൽ, തിരഞ്ഞെടുത്തിരിക്കുന്ന ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ആകർഷകമായ ഡിസ്കൗണ്ട് ലഭിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ വിറ്റ് പുതിയവ വാങ്ങാനുള്ള അവസരവും ഉണ്ട്.
നോ- കോസ്റ്റ് ഇഎംഐ വഴി ഉപഭോക്താക്കൾക്ക് പലിശ ഇല്ലാതെ തന്നെ സ്മാർട് ടിവി, പ്രീമിയം സ്മാർട് ഫോൺ ഉപകരണങ്ങൾ വാങ്ങിക്കാം.
താങ്ങാവുന്ന വിലയ്ക്ക് അടിപൊളിയായി പർച്ചൈസ് ചെയ്യാൻ ക്യാഷ് ബാക്ക് ഓഫറുകളും കൂപ്പൺ ഡിസ്കൗണ്ടുകളും ഫ്ലിപ്കാർട്ട് ഒരുക്കുന്നു.
ഫ്ലിപ്കാർട്ട് പ്ലസ് മെമ്പർഷിപ്പ് ഉള്ളവർക്ക് വിപണി തുടങ്ങുന്നതിനും മുമ്പേ സെപ്റ്റംബർ 29 മുതൽ നേരത്തെ ഉപകരണങ്ങൾ വാങ്ങാൻ സാധിക്കും. സ്മാർട്ഫോൺസ് പോലുള്ള ഇലക്ട്രോണിക്സ് വേഗത്തിൽ വിറ്റു പോകുന്നതിന് മുമ്പേ സ്വന്തമാക്കാൻ ഇത് സഹായിക്കും.
പർച്ചൈസ് എളുപ്പമാക്കാൻ ഇപ്പോൾ തന്നെ വിഷ് ലിസ്റ്റ് തയ്യാറാക്കാം.
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിന്റെ വെബ് സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കുന്നത് പുതിയ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ സഹായിക്കും.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.