സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ; ജിയോയുടെ റീചാർജ് പ്ലാനിനൊപ്പം

കമ്പനിയുടെ ചില പ്ലാനുകൾ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. പ്രധാന കാര്യം ജിയോ ഫൈബർ പ്ലാനുകൾക്കൊപ്പവും നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 12:59 PM IST
  • 1,099 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 84 ദിവസത്തെ വാലിഡിറ്റി ലഭിക്കും
  • നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും
  • 1,499 രൂപയുടെ പ്ലാനിലും നിങ്ങൾക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ
സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ; ജിയോയുടെ റീചാർജ് പ്ലാനിനൊപ്പം

രാജ്യത്തെ  ജനപ്രിയ ടെലികോം കമ്പനിയായ ജിയോ ഉപഭോക്താക്കൾക്കായി നിരവധി പുതിയ റീചാർജ് പ്ലാനുകളാണ് കൊണ്ടു വരുന്നത്. നിങ്ങളുടെ ബജറ്റിനും ആവശ്യങ്ങൾക്കും അനുസരിച്ച് നിങ്ങൾക്ക് ഒരു റീചാർജ് പ്ലാൻ തിരഞ്ഞെടുക്കാം. കമ്പനിയുടെ ചില പ്ലാനുകൾ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഇതിൽ പ്രധാന കാര്യം ജിയോ ഫൈബർ പ്ലാനുകൾക്കൊപ്പം കമ്പനി നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. 
ഇത് ആദ്യമായാണ് ഒരു മൊബൈൽ പ്രീപെയ്ഡ് പ്ലാനിൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ. ഏതൊക്കെ പ്ലാനുകളിലാണ്  നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമെന്ന് നോക്കാം.

റിലയൻസ് ജിയോയുടെ 1,099 രൂപയുടെ റീചാർജ് പ്ലാൻ

റിലയൻസ് ജിയോയുടെ ഈ 1,099 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക്  84 ദിവസത്തെ വാലിഡിറ്റി ലഭിക്കും. കമ്പനിയുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉണ്ടായിരിക്കും.

ജിയോയുടെ 1,499 രൂപയുടെ പ്ലാൻ

റിലയൻസ് ജിയോയുടെ പുതിയ 1,499 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ലഭിക്കും. ഉപഭോക്താക്കൾക്ക് മൊബൈലിലോ ടിവിയിലോ നെറ്റ്ഫ്ലിക്സ് കാണാൻ കഴിയും. ഈ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ അടിസ്ഥാന പ്ലാനിന് 199 രൂപയാണ് പ്രതിമാസ ചാർജ്. 

ഇത് മാത്രമല്ല, മറ്റ് നിരവധി റീചാർജ് പ്ലാനുകകളും നിങ്ങൾക്ക് ഉപയോഗിക്കാം. കൂടുതൽ ഡാറ്റയുള്ള ഒരു റീചാർജ് പ്ലാൻ വേണമെങ്കിൽ, റീചാർജ് ചെയ്യാൻ കഴിയുന്ന നിരവധി ഓഫറുകളുള്ള പ്ലാനുകലുണ്ട്. റീ ചാർജിന് മുമ്പ് കമ്പനിയുടെ ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് പ്ലാൻ പരിശോധിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News