Direct to Mobile | ഇനി ബ്രോഡ്ബാൻറ് വേണ്ട ; ഡയറക്ട് ടു മൊബൈൽ സാങ്കേതിക വിദ്യ എത്തുന്നു

സാങ്കേതികവിദ്യ വഴി സേവനങ്ങൾ അടുത്ത വർഷം ഇത് എല്ലാവർക്കും ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും ഇതിനോടകം D2M-ലെ ട്രയലുകൾ ആരംഭിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 01:04 PM IST
  • ഇന്റർനെറ്റ് ആവശ്യമില്ലാത്ത നേരിട്ടുള്ള മൊബൈൽ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യയാണ്
  • രാജ്യത്തിന്റെ എല്ലാ കോണുകളിലും സംവിധാനം എത്തും
  • ഇത് എത്തുന്നതോടെ അതിവേഗ ഇന്റർനെറ്റ് എന്ന ആവശ്യം തന്നെ ഇല്ലാതാകും
Direct to Mobile | ഇനി ബ്രോഡ്ബാൻറ് വേണ്ട ;  ഡയറക്ട് ടു മൊബൈൽ സാങ്കേതിക വിദ്യ എത്തുന്നു

ഇന്റർനെറ്റ് ഇല്ലാതെ മൊബൈലിൽ വീഡിയോ കാണുക എന്നതാണോ നിങ്ങളുടെ സ്വപ്നം? ബ്രോഡ്ബാൻറിന് മാസം പണം കൊടുത്ത് മടുത്തോ? ഇടക്കിടെയുള്ള നിങ്ങളുടെ കണക്ഷൻ പ്രശ്നങ്ങൾ അലട്ടാറുണ്ടോ..? ഇതിനൊക്കെയും ഒരു പരിഹാരം ഉടൻ എത്തുകയാണ്.  ഒരു പക്ഷെ ഉടൻ തന്നെ എല്ലാ ആഗ്രഹങ്ങളും സഫലമായേക്കാം. ഡയറക്ട് ടു മൊബൈൽ (ഡി2എം) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൈ ക്ലാരിറ്റി വീഡിയോയും സിനിമയും അടക്കം ഇനി നിങ്ങൾക്ക് ഇൻറർനെറ്റ് ഇല്ലാതെ കാണാൻ കഴിയും.

D2M ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യ വഴി സേവനങ്ങൾ അടുത്ത വർഷം ഇത് എല്ലാവർക്കും ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും ഇതിനോടകം D2M-ലെ ട്രയലുകൾ ആരംഭിച്ചിട്ടുണ്ട്. D2M പൂർണ്ണമായി ആരംഭിക്കുന്നതിന് മുമ്പ് പല നഗരങ്ങളിലും ട്രയലുകൾ ആവശ്യമുണ്ടെന്ന് സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പ് (ഡിഎസ്ടി) സെക്രട്ടറി അഭയ് കരന്ദിക്കർ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

ഡയറക്ട് ടു മൊബൈൽ ഗുണങ്ങൾ

ഇന്റർനെറ്റ് ആവശ്യമില്ലാത്ത നേരിട്ടുള്ള മൊബൈൽ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യയാണ് D2M. ഇതിൻറെ സഹായത്തോടെ, ഇന്റർനെറ്റ് ഇല്ലാതെ നിങ്ങളുടെ സ്മാർട്ട്ഫോണിൽ വീഡിയോകൾ കാണാൻ കഴിയും. ഇത് നിങ്ങളുടെ വീട്ടിലെ ഡിടിഎച്ച് (ഡയറക്ട് ടു ഹോം) പോലെയാണ്. പ്രധാന സവിശേഷത എന്താണെന്നാൽ ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്ത പ്രദേശങ്ങളിൽ പോലും OTT ആപ്പുകളിൽ ഉപയോക്താക്കൾക്ക് വീഡിയോകൾ കാണാൻ കഴിയും. സാങ്കേതിക വിദ്യ വികസിച്ചാൽ വൻ കുതിച്ച് ചാട്ടമായിരിക്കും ഇന്ത്യയിൽ ഉണ്ടാവാൻ പോവുന്നതെന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ എല്ലാ കോണുകളിലും സംവിധാനം എത്തും. ഇത് എത്തുന്നതോടെ അതിവേഗ ഇന്റർനെറ്റ് എന്ന ആവശ്യം തന്നെ ഇല്ലാതാകും. മറ്റൊരു പ്രശ്നം എന്താണെന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഫോണുകളിൽ ഇത് സപ്പോർട്ട് ചെയ്യില്ല. ഇതിന് പുതിയ ഫോണുകൾ തന്നെ വേണ്ടി വരും. 

ഭാവിയിൽ D2M ലോഞ്ച് ചെയ്തതിന് ശേഷം D2M പിന്തുണയുള്ള പുതിയ ഫോണുകളും പുറത്തിറക്കാനാണ് കമ്പനികളുടെ നീക്കം. D2M സപ്പോർട്ട് ചെയ്യണമെങ്കിൽ എല്ലാ മൊബൈൽ ബ്രാൻഡുകളും തങ്ങളുടെ ഫോണുകളിൽ ഒരു D2M ആന്റിന നൽകേണ്ടിവരും. ഡിടിഎച്ച് പോലെയുള്ള സെറ്റ്-ടോപ് ബോക്സ് സംവിധാനമായി ഇത് പ്രവർത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News