Saudi Arabia: സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് കടത്ത്; 10 പേർ പിടിയിൽ!

Saudi News: 6,45,000 മയക്കുമരുന്ന് ഗുളികകളും ഷാബു ലഹരി വസ്തുവും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് അധികൃതർ പരാജയപ്പെടുത്തിയത്

Written by - Ajitha Kumari | Last Updated : Nov 22, 2024, 10:24 PM IST
  • സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
  • സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു
Saudi Arabia: സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് കടത്ത്; 10 പേർ പിടിയിൽ!

റിയാദ്: സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയാതായി റിപ്പോർട്ട്.  സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. 

Also Read: സൗദിയിൽ ഒരാഴ്ചക്കിടെ 20,778 നിയമലംഘകർ അറസ്റ്റിൽ

ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, റിയാദിലെ ഡ്രൈ പോർട്ട്, ബത്ഹ അതിർത്തി പോസ്റ്റ് എന്നിവിടങ്ങളിലെ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്. ഇവർ 6,45,000 മയക്കുമരുന്ന് ഗുളികകളും ഷാബു ലഹരി വസ്തുവും രാജ്യത്തേക്ക് കടത്താനുള്ള ശ്രമം നടത്തുകയിരുന്നു. അതാണ് അധികൃതർ പരാജയപ്പെടുത്തിയത്. 

റെയ്‌ഡിൽ പിടികൂടിയതിൽ രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകളും 4,45,000-ലധികം പ്രെഗാബാലിൻ, ട്രമഡോൾ ഗുളികകളും ഉൾപ്പെടുന്നു.  വീട്ടുപകരണങ്ങൾ അടങ്ങിയ തപാൽ പാഴ്സലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ എത്തിച്ചത്. ഇത് ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. മയക്കുമരുന്ന് പാത്രങ്ങളുടെ അടിവശത്തെ പാളിയിലാണ് കണ്ടെത്തിയത്. 

Also Read: ശനി രാഹു സംഗമം പുതുവർഷത്തിൽ ഇവർക്ക് നൽകും പുത്തൻ ജോലിയും വൻ നേട്ടങ്ങളും!

റിയാദ് ഡ്രൈ പോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് പ്രെഗബാലിൻ ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തത്. തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിച്ച ഒരു കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. വാഷിങ് മെഷീനുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 41,990 ട്രമഡോൾ ഗുളികകളും 500 ഗ്രാം ഷാബുവും സൗദി-യുഎഇ അതിർത്തിയിലെ ബത്ഹ കസ്റ്റംസ് പിടികൂടിയിരുന്നു. 

ഈ സംഭവങ്ങളിലെല്ലം പിടികൂടിയ വസ്തുക്കൾ കൊണ്ടുവന്നവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവ ആർക്കുവേണ്ടിയാണോ കൊണ്ടുവന്നത് അവരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് നടത്തിയതായി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.  ഇത്തരം നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ ഇല്ലാതാക്കി സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം ശക്തമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. 

Also Read: 30 വര്‍ഷത്തിന് ശേഷം ശനി-രാഹു സംയോഗം സൃഷ്ടിക്കും മഹാവിനാശ പിശാച് യോഗം; ഇവർ സൂക്ഷിക്കുക!

മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് അറിവ് കിട്ടുന്നവർ അക്കാര്യം 1910, 00966114208417 എന്നീ നമ്പറുകളിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങലെ അറിയിച്ചിട്ടുണ്ട് മാതേമല്ല കൃത്യമായ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്നും അറിയിപ്പുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News