ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന നത്തിങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നത്തിങ് ഫോൺ (2എ) ഇന്ത്യയിലെ വിപണിക്ക് തുടക്കമായി. ഇന്ത്യയിൽ ഫോൺ അവതരിപ്പിച്ച് കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് വിറ്റു പോയത് 60,000 യുണിറ്റ് ഫോണുകളാണ്. റെക്കോർഡ് സമയത്തിനുള്ള സ്മാർട്ട്ഫോൺ സോൾഡ്ഔട്ടായി എന്ന കമ്പനി അറിയിക്കുന്നത്. 19,999 രൂപയ്ക്ക് നത്തിങ് ഫോൺ (2എ) ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. നത്തിങ് ആദ്യം ഇറക്കിയ രണ്ട് മോഡലുകളെക്കാളും വിലക്കുറവായതിനാൽ (2എ)യ്ക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യൻ മാർക്കറ്റിൽ നിന്നും ലഭിക്കുന്നത്.
19,999 രൂപ അടിസ്ഥാന വിലയുള്ള ഫോൺ മൂന്ന് വേരിയന്റുകളിലായിട്ടാണ് ലഭിക്കുന്നത്. 8ജിബി+128ജിബി, 8ജിബി+256ജിബി, 12ജിബി+256ജിബി എന്നിങ്ങിനെ മൂന്ന് വേരിയന്റുകളിലായിട്ടാണ് നത്തിങ് ഫോൺ (2എ) അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള നിറത്തുള്ള രണ്ട് കളർ വേരിയന്റുകളുമാണ് അവതരിപ്പിച്ചട്ടുള്ളത്.
ALSO READ : iPhone 14 : ഐഫോൺ 14 വെറും 8249 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
മീഡയടെക് ഡൈമെൻസിറ്റി 7,200 പ്രോ ചിപ്പ്സെറ്റുള്ള പ്രൊസെസ്സാറാണ് ഫോണിലുള്ളത്. 50 എംപി വീതമുള്ള ഡ്യുവെൽ റിയർ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. ഫ്രണ്ട് ക്യാമറ 32 എംപിയാണ്. 5000 എംഎച്ചാണ് ബാറ്ററി. നത്തിങ് ഒഎസ് 2.5ൽ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിനുള്ളത്.
120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള അമോൾഡ് ഡിസ്പ്ലയുള്ള ഫോണിന്റെ സ്ക്രീൻ വലുപ്പം 6.7 ഇഞ്ചാണ്. 45വാട്ട് ഫാസ്റ്റ് ചാർജിങ് നത്തിങ് ഫോൺ (2എ) സപ്പോർട്ട് ചെയ്യുന്നതാണ്. 20 മിനിറ്റ് കൊണ്ട് ഫോണിന്റെ ചാർജ് 50 ശതമാനമാകും.
3999 രൂപയ്ക്ക് നത്തിങ് ഫോൺ (2എ) നിങ്ങൾക്ക് വാങ്ങാം
ഇന്ത്യയിൽ നത്തിങ് ഫോൺ (2എ) വില 19,999 രൂപയാണ്. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഫോണിന്റെ വിൽപന നടക്കുന്നത്. വിവിധ ബാങ്കുകൾ 1,000 മുതൽ 2,000 ഇൻസ്റ്റന്റ് ഓഫറുകൾ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. അവയ്ക്ക് പുറമെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് ഫ്ലിപ്പ്കാർട്ട് 19000 രൂപയുടെ കിഴിവ് നൽകുന്നതാണ്. അങ്ങനെ ആകെ തുകയായി 4,000 രൂപയ്ക്ക് നിങ്ങൾക്ക് നത്തിങ് ഫോൺ (2എ) വാങ്ങിക്കാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.