പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി.സി.സി.റ്റി.വി ദ്യശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഒരാളെ കമ്മീഷണർ ഓഫീസിലും മറ്റൊരാളെ കഴക്കൂട്ടം സ്റ്റേഷനിലും ചോദ്യം ചെയ്തു വരികയാണ്.
സ്വർണ്ണക്കടത്ത് വിവാദവും അതിനുശേഷം ഉണ്ടായ സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ നടന്ന പുതിയ സ്പ്രിംഗ്ലർ വിവാദവും കത്തി നിൽക്കേയാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായത്. പ്രതിപക്ഷം നിയമസഭയിൽ ഉൾപ്പെടെ ശക്തമായ രാഷ്ട്രീയ സമരം ഭരണപക്ഷത്തിനെതിരെ നടത്തുമ്പോൾ വീണുകിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാനാണ് സിപിഎം ശ്രമം.
മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്പിൽ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്.
ഒന്നും അറിയാതെ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് യു.ഡി.എഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. എ.കെ ആന്റണി അകത്ത് ഇരിക്കുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കെ.പി.സി.സി ഓഫീസ് ആക്രമിച്ചത്. അതിന് കൃത്യമായ തെളിവുകളുണ്ട്. നിരന്തരമായി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.