പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന അല്ലെങ്കിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ ഒരു സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളായ കർഷകർക്ക് 2,000 രൂപ വീതം മൂന്ന് തവണകളായി 6,000 രൂപ വാർഷിക സബ്സിഡി നൽകുന്നുണ്ട്. പദ്ധതി പ്രകാരം ചെറുകിട നാമമാത്ര കർഷകർക്ക് പ്രതിവർഷം 6,000 രൂപ വരെ മിനിമം വരുമാന പിന്തുണയായി ലഭിക്കും. രണ്ട് ഹെക്ടർ വരെ ഭൂമി കൈവശം/ ഉടമസ്ഥാവകാശം ഉള്ള കർഷകർക്ക് ഈ വാർഷിക സാമ്പത്തിക സഹായം നൽകുന്നു. 2018 ഡിസംബറിൽ ആരംഭിച്ചതിനുശേഷം സർക്കാർ ഈ കർഷകർക്ക് ഏഴ് തവണകളായി പണം നൽകിയിട്ടുണ്ട്.
PM Kisan Samman Nidhi Scheme: മോദി സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi Scheme)പദ്ധതി 2 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം 1.15 ലക്ഷം കോടി രൂപ 2 വർഷത്തിനുള്ളിൽ 10.75 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്ന് കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നറിയിച്ചു. ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് ഈ പദ്ധതി ലഭിക്കാൻ അർഹതയുണ്ടെങ്കിൽ ഉടൻ തന്നെ ഇതിന്റെ ആനുകൂല്യം അവർക്കും ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. ഇതിനായി പ്രചാരണം നടത്താൻ തോമർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 33 ലക്ഷം രൂപ തെറ്റായ അക്കൗണ്ടുകളിലേക്ക് പോയി എന്ന വിവരങ്ങൾക്ക് ശേഷം ഈ പദ്ധതി അനുവദിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം പ്രതിവർഷം 6 ആയിരം രൂപ സ്വന്തമായി ഭൂമിയുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
ഇന്ത്യക്ക് നിലവിലെ സാഹചര്യത്തിന് അനുകൂലമായ ഒരു ബജറ്റെന്ന് മോദി. ലോകം ഉറ്റ് നോക്കിയ ബജറ്റിൽ ഇന്ത്യയുടെ ആത്മവിശ്വാസം പ്രതിഫലിക്കാൻ ബജറ്റിലൂടെ സാധിച്ചുയെന്ന് പ്രധാനമന്ത്രി
കാർഷിക വ്യാപാര മേഖലയെ കൂടുതൽ വിശാലമാക്കുന്നതിൽ ഈ നിയമങ്ങൾ സഹായിക്കുമെന്ന് ഗീതാ ഗോപിനാഥ്. പ്രത്യേക നികുതികൾ അടയ്ക്കാതെ മറ്റ് വ്യാപാര ശൃംഘലയിലൂടെയും വിൽപന നടത്താൻ സഹായിക്കുകയാണ് പുതിയ നിയമങ്ങൾ
സംയുക്ത കിസാൻ മോർച്ച ഇന്ന് ആഹ്വാനം ചെയ്ത Tractor Rally ആരംഭിച്ചു. നിശ്ചിയിച്ചിരുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുമ്പെ തന്നെ കർഷകർ റാലി ആരംഭിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.