താരദമ്പതികളായ സെയ്ഫ് അലിഖാനും,കരീനാ കപൂറിനും(Kareena Kapoor) ആൺകുഞ്ഞ് പിറന്നതാണ് സിനിമാ ലോകത്തെ വാർത്തകളിലൊന്ന്. ഞായറാഴ്ച മുംബൈയിലെ ബ്രിഡ്ജ് ക്യാൻഡി ഹോസ്പിറ്റലിലാണ് കരീന കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ വർഷം തന്നെ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.
ബോളിവുഡ് താരം കരീന കപൂർ രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് എന്നത് എല്ലാർക്കും അറിയാവുന്നതാണല്ലോ. തങ്ങൾക്ക് രണ്ടാമത്തെ കുട്ടി ജനിക്കാൻ പോകുന്ന വിവരം ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. താര കുടുംബത്തെ പോലെ കുഞ്ഞിനെ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.