ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. വെങ്ങാട് ഇല്ലിക്കോടില്‍ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 30 പവന് സ്വര്‍ണവും മുപ്പതിനായിരം രൂപയുമാണ് പിടിയിലായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി കൊപ്ര ബിജുവും കൊല്ലം കടയ്ക്കല്‍ പ്രവീണും ആലുവ കുറ്റിനാംകുഴി സലീമും ചേര്‍ന്ന് കവര്‍ന്നത്.
പുറമണ്ണൂര്‍ കുംഭാരന്‍ കോളനിയിലെ നാരായണനും മകന് രാമന്‍കുട്ടിയും വര്‍ഷങ്ങളായി ഓണിവിപണിയിലേക്കുള്ള തൃക്കാക്കരയപ്പനെ ഒരുക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ രണ്ടു വര്‍ഷം എന്നാല്‍ കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോള്‍ പ്രതിസന്ധിയിലായിരുന്നു ഈ കുടുംബം. ഓണവിപണി വീണ്ടും സജീവമായ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഈ അച്ഛനും മകനും. കളിമണ്ണ് ശേഖരിച്ച് ഇവര്‍ ഓണത്തിനാവശ്യമുള്ള തൃക്കാക്കരയപ്പന്മാരെ ഒരുക്കുകയാണ്.
സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരം മത്സരത്തിലാണ് ഫിദ ഫാത്തിയുടെ വൈറല്‍ റോണോ കിക്ക് ഗോള്‍ പിറന്നത്. ഇതോടെ ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് ആണ്‍കുട്ടികള്‍ക്ക്
മാത്രമല്ല പെണ്‍കുട്ടികള്‍ക്കും ഫുട്ബോള്‍ കളിക്കാന്‍ അറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി.
കൂകി വിളിക്കാതെയും കൈകാണിക്കാതെയും യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാതെയും തന്നെ സര്‍വീസ് ഒരുക്കിയിരിക്കുകയാണ് എടപ്പാള്‍ പൊന്നാനി റോഡിലെ ഓട്ടോറിക്ഷതൊഴിലാളികള്‍. തൊഴിലാളികള്‍ ചേര്‍ന്ന് ബ്ലൂടൂത്ത് ബെല്‍ സ്ഥാപിച്ചതോടെയാണ് എടപ്പാള്‍ പൊന്നാനി റോഡ് ഹൈടെകായിരിക്കുന്നത്.
മണി, മുത്തുമോളെ എന്ന് വിളിച്ചാല്‍ മലയണ്ണാനുകള്‍ മരച്ചില്ലകള്‍ വഴി ഓടിയെത്തും. പിന്നെ ദേഹത്തു കയറി സ്നേഹ പ്രകടനങ്ങളാണ്. അഞ്ച് വര്‍ഷമായി മലയണ്ണാനുകളുമായി മന്‍സൂറും കുടുംബവും ചങ്ങാത്തത്തിലായിട്ട്. ഈ അപൂര്‍വ സൗഹൃദം കാണുന്നവർക്കെല്ലാം കൗതുകമാണ്.
ഡിസി ബുക്ക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ പ്രശ്നോത്തരി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയാണ് വിമുഹമ്മദ് ജാബിറും മുഹമ്മദ് ബാസിത്തും വിജയികളായത്. ആതവനാട് മര്‍ക്കസ് വഫി കോളേജിലെ വിദ്യാര്‍ഥികളായ ഇരുവരും നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് രാമായണവുമായി ബന്ധപ്പെട്ട മത്സരത്തില്‍ പങ്കെടുക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.