രാഹു നിഴൽ ഗ്രഹമാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം അശുഭമായാൽ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും
ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പെട്ടെന്നുള്ള സംഭവങ്ങൾ രാഹുവിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും
രാഹു നിഴൽ ഗ്രഹമാണെന്നാണ് വേദങ്ങളിൽ പറയുന്നത്. രാഹു ഒരു ഗ്രഹങ്ങളുടേയും അധിപനല്ല
ഒൻപത് ഗ്രഹങ്ങളിൽ രാഹുവിന്റെ യഥാർത്ഥ അസ്തിത്വം പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരു വ്യക്തി ശനിയുടെ കോപത്തെ എപ്രകാരം ഭയപ്പെടുന്നുവോ അപ്രകാരം രാഹുവിന്റെ സ്ഥാനഫലങ്ങളെയും ഭയപ്പെടുന്നു
ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു അശുഭകരമായ ഫലങ്ങൾ നൽകുമ്പോൾ അവർക്ക് ഉറക്കമില്ലായ്‌മ, സമ്മർദ്ദം, ഉദര സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം
രാഹുവിന്റെ സ്വാധീനത്താൽ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളലുണ്ടാകും. ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും
ജാതകത്തിൽ രാഹുവിന്റെ ശുഭസ്ഥാനം നിമിത്തം ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനവും ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും
ജ്യോതിഷത്തിൽ രാഹു ഒരിക്കലും ശല്യപ്പെടുത്താത്ത അത്തരം ചില രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവ ഏതെന്ന് അറിയാം
വൃശ്ചികത്തെ രാഹുവിന്റെ പ്രിയപ്പെട്ട രാശിയായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ രാശി വൃശ്ചിക രാശിയാണെങ്കിൽ രാഹു ഒരിക്കലും അവരെ ശല്യപ്പെടുത്തില്ല
ചിങ്ങത്തിൽ രാഹു വന്നാൽ അവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ജ്യോതിഷ പ്രകാരം ചിങ്ങം രാശിയിൽ രാഹു വരുന്നത് ധനത്തിന്റെ പെട്ടെന്നുള്ള ആഗമനത്തിന് കാരണമാകുന്നു