വളരെ അപകടം പിടിച്ച രോഗാവസ്ഥയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത്. ഭക്ഷണരീതിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഇത് നിയന്ത്രിക്കാൻ സഹായിക്കും.
മഞ്ഞളിലെ കുർക്കുമിൻ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് കറുവാപ്പട്ട.
ലയിക്കുന്ന നാരുകൾ അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
കറ്റാർവാഴ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.