ഹൃദയാരോഗ്യം കാക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ഫൈബർ ധാരാളം അടങ്ങിയ പയർവർഗങ്ങൾ രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യും
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി പോലുള്ള ബെറി പഴങ്ങളിൽ പോളിഫെനോൾ അടങ്ങിയതിനാൽ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം കാക്കുകയും ചെയ്യും.
മോണോസാച്ചുറേറ്റഡ് കൊഴുപ്പടങ്ങിയ അവക്കാഡോ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ പോലുള്ള മീനുകൾ ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
ബദാം, വാൾനട്ട്, എന്നിവയിൽ ധാരാളം ആന്റിഓക്സിഡൻന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ഒലീവ് ഓയിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യും.
ധാരാളം ഫൈബറടങ്ങിയ ഓട്സ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.