ചുണ്ടുകൾ വരണ്ട് പൊട്ടുന്നോ? ഈ വഴികൾ പരീക്ഷിക്കൂ
തേൻ നേരിട്ട് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം
പഞ്ചസാരയെ നല്ലൊരു സ്ക്രബ് ആയി ഉപയോഗിക്കാം. പഞ്ചസാരയോടൊപ്പം തേൻ ചേർത്ത് ചുണ്ടിൽ മസാജ് ചെയ്യുന്നതും വരണ്ട ചുണ്ടുകളെ മൃദുവാക്കാൻ സഹായിക്കും
ചുണ്ടുകളുടെ വരൾച്ച മാറാൻ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യാം
പാൽപ്പാടയും നല്ലൊരു മോയിസ്ചറൈസറായി പ്രവർത്തിക്കും
പതിവായി ചുണ്ടിൽ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതിലൂടെ ചുണ്ടുകളുടെ വരൾച്ച ഇല്ലാതാകാൻ സഹായിക്കും
അലോവെര ജെല്ലും ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം
ചുണ്ടിനെ മൃദുലമാക്കാൻ ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടാം
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.