കറുത്ത അരി സൂപ്പർഫുഡ്

അരികള്‍ പലതരം ഉണ്ട്. നാം സാധാരണ കഴിയ്ക്കാറുള്ള വെളുത്ത അരി പോലെതന്നെ ബ്രൗൺ, ബ്ലാക്ക്, ചുവന്ന അരിയും ഉണ്ട്. ഈ പലതരത്തിലുള്ള അരിയുടെ ഗുണങ്ങളും പലതാണ്... കറുത്ത അരിയുടെ ഗുണങ്ങള്‍ അതിനെ അരികള്‍ക്കിടെയില്‍ ഒരു "സൂപ്പർഫുഡ്" ആയി കണക്കാന്‍ ഇടയാക്കുന്നു.

Zee Malayalam News Desk
Sep 19,2023
';

കറുത്ത അരി ഗുണങ്ങള്‍

കറുത്ത അരി അതിന്‍റെ ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങളില്‍ ബ്ലൂബെറിയെക്കാൾ ശക്തമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, തുടങ്ങിയവയില്‍നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാനും കറുത്ത അരി ഏറെ സഹായകമാണ്.

';

കറുത്ത അരി പാകമാവുന്ന സമയം

കറുത്ത അരി 5-6 മാസത്തിനുള്ളിൽ വളര്‍ച്ചയെത്തുന്നു. വെളുത്ത അരി പോലെതന്നെയാണ് ഇതും തയ്യാറാക്കുന്നത്.

';

കറുത്ത അരി കൃഷി

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ കറുത്ത അരി കൃഷി ചെയ്യുന്നുണ്ട്. മണിപ്പൂർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലായി കൃഷി ചെയ്യുന്നത്.

';

കറുത്ത അരി വില

കറുത്ത അരി കിലോയ്ക്ക് 400 രൂപ മുതൽ 500 രൂപ വരെയാണ് വിപണി വില.

';

കറുത്ത അരിയുടെ അന്താരാഷ്ട്ര വിപണി

പല ഏഷ്യൻ രാജ്യങ്ങളിലും കറുത്ത അരിക്ക് ഏറെ ആവശ്യക്കാരുണ്ട്. അതിലൊന്നാണ് ഇന്തോനേഷ്യ.

';

കറുത്ത അരി ഏറെ പോഷക സമൃദ്ധം

കറുത്ത അരിയിൽ വിറ്റാമിൻ ബിയും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, അൽഷിമേഴ്സ്, ക്യാൻസർ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.

';

ശരീര ഭാരം കുറയ്ക്കാന്‍ കറുത്ത അരി ഉത്തമം

ശരീരഭാരം നിയന്ത്രിക്കാൻ ഈ അരി ഏറെ സഹായകമാണ്. കണ്ണിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുക, ശരീരത്തിനുണ്ടാകുന്ന വീക്കം കുറയ്ക്കുക എന്നിങ്ങനെ കറുത്ത അരി നല്‍കുന്ന ഗുണങ്ങള്‍ അനവധിയാണ്.

';

VIEW ALL

Read Next Story