വെറുംവയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കൂ; ഗുണങ്ങളേറെ...
ഇരുമ്പിന്റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി വെള്ളം. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തി വെള്ളം കുടിക്കാവുന്നതാണ്.
ചര്‍മത്തിന് നിറവും ചെറുപ്പവും തിളക്കവുമെല്ലാം ഒരുപോലെ നല്‍കാന്‍ ഉണക്ക മുന്തിരി വെള്ളത്തിന് കഴിയും.
പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടമാണിത്. അതിനാല്‍ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരി വെള്ളം സഹായിക്കും.
ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം.
ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ സിയും പ്രോട്ടീനും രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
തിമിരം, പോലെയുള്ള നേത്രരോഗങ്ങൾ തടയാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്‍റെ ആരോഗ്യത്തിനും ഉണക്കമുന്തിരി വെള്ളം സഹായകമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.