രാത്രി ഉറങ്ങും മുൻപ് ശർക്കര ചേർത്ത പാൽ കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം...
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് ശർക്കര. കാൽസ്യം അടങ്ങിയ പാലിൽ ശർക്കര ചേർത്ത് കഴിക്കുന്നത്സന്ധി വേദന കുറയ്ക്കും.
കരളിൽ നിന്നും വിഷാംശം പുറന്തള്ളാൻ ശർക്കര സഹായിക്കും. പാൽ ആരോഗ്യവും സംരക്ഷിക്കുന്നു. ശർക്കര ചേർത്ത പാൽ കുടിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കും.
ശർക്കരയിൽ ആന്റി ഓക്സിഡന്റും പാലിൽ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് ആരോഗ്യം തിളക്കവും നൽകുന്നു.
ശർക്കരയുടെ സ്വാഭാവിക പോഷക ഗുണങ്ങളും പാലിൽ നിന്നുള്ള ജലാംശവും മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ശർക്കര, ഇത് പാലിനൊപ്പം ചേർത്ത് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നു.
ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ശർക്കര പാലിനൊപ്പം ചേർത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു.
ചൂട് പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.