സപ്പോട്ട കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ...
പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
സപ്പോട്ടയിലുള്ള ഇരുമ്പിന്റെ സാനിധ്യം വിളര്‍ച്ച പോലുള്ള രോഗങ്ങളെ തടയുന്നു.
നാരുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ, കുടലിനെ ആരോഗ്യകരമായി നിലനിർത്താനും വൻകുടൽ കാൻസറിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.
വിറ്റാമിൻ സി, എ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
സപ്പോട്ടയിലുള്ള കാൽസ്യം, ഫോസ്ഫറസ് എന്നിവ എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
വൈറ്റമിൻ എ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും സപ്പോട്ട കഴിക്കുന്നത് നല്ലതാണ്.
സപ്പോട്ടയിൽ ധാരാളമായി ടാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താനും അമിത ഭാരം കുറയ്ക്കാനും സപ്പോട്ട സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.