ഇഞ്ചി ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ്. ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിലെ ജിഞ്ചറോളിലും ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇഞ്ചി പതിവായി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്
വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയതാണ് ഇഞ്ചി. ദിവസവും ഒരു ടീസ്പൂണ്‍ ഇഞ്ചി പൊടി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും
ദഹനപ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുന്നത് ജിഞ്ചറോളാണ്. ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, വയറു വീര്‍ത്തിരിക്കുക, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധി കൂടിയാണ് ഇഞ്ചി
ഇഞ്ചിയിലെ ആന്‍റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും
ഇഞ്ചിയിലെ ജിഞ്ചറോൾ പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും
ഇഞ്ചി മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി പൊടി സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും