Back Pain Prevention

നടുവേദനയാണോ? ഇത്തരം തെറ്റായ ശീലങ്ങൾ ഒഴിവാക്കാം!

Zee Malayalam News Desk
Nov 05,2024
';

ശീലങ്ങൾ

നട്ടെല്ലിന്റെ ആരോ​ഗ്യത്തിന് ദിനചര്യയിൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം....

';

പോസ്ചർ

ശരിയായ പോസ്ചർ പാലിച്ചാൽ നട്ടെല്ലിന്റെ ഭൂരിഭാ​ഗം പ്രയാസങ്ങളും വേദനകളും പരിഹരിക്കാൻ സാധിക്കും.

';

സ്ക്രീൻ

ഇരിക്കുമ്പോൾ എപ്പോഴും കൂനിക്കൂടി ഇരിക്കാതെ നിവർന്നിരിക്കുക. സ്ഥിരമായി കമ്പ്യൂട്ടറിനും ലാപ്ടോപ്പിനും മുന്നിൽ ഇരിക്കുന്നവർ സ്ക്രീൻ കണ്ണിന് നേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.

';

ഉയരം

കൈ നിവർന്ന് താങ്ങ് നൽകി കൊണ്ട് വേണം ഇരിക്കാൻ. ഉയരത്തിനനുസരിച്ച് കസേരയും മോണിറ്ററും ക്രമീകരിക്കുക.

';

വ്യായാമം

നട്ടെല്ലിനെ ബലപ്പെടുത്തുന്നതിന് വേണ്ടി സ്ട്രെങ്തനിങ്, സ്ട്രെച്ചിങ് പോലുള്ള വ്യായാമങ്ങൾ ദിവസവും പത്ത് മിനിറ്റ് ചെയ്യുക.

';

വിശ്രമം

കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുക. ദീർഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കിൽ 45-50 മിനിറ്റ് കൂടുമ്പോൾ എഴുന്നേറ്റ് സ്ട്രെച്ച് ചെയ്തിട്ടിരിക്കുക.

';

ഭാരം

ബാഗോ ഹാൻഡ്‌ബാഗോ കൊണ്ടുപോകുമ്പോൾ നിങ്ങളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുക. ഭാരമേറിയ സാധനങ്ങൾ കൊണ്ടുപോകണമെങ്കിൽ ബാഗിന്റെ അടിയിൽ വയ്ക്കുക. ഒരേ തോളിൽ തന്നെ ഇടാതെ ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റുക.

';

കിടക്ക

മോശം നിലവാരമുള്ള മെത്തയിൽ ഉറങ്ങുന്നത് നടുവേദനയ്ക്ക് മറ്റൊരു പ്രധാന കാരണമാണ്. അതിനാൽ നിലവാരമുള്ള കിടക്കകൾ ഉപയോഗിക്കുക.

';

ശരീരഭാരം

വണ്ണംകൂടുന്നത് നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം നൽകുന്നു. ആരോ​ഗ്യകരമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും വണ്ണംകുറച്ച് നടുവേദന കുറയ്ക്കാവുന്നതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story