ചാണക്യനീതി; ഇവരെ പിണക്കരുത്! ജീവനും സ്വത്തിനും ആപത്ത്
പുരാതന ഭാരതത്തിലെ ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യ ചാണക്യൻ. മതം, രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളിലുമുള്ള തന്റെ നയങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതി എന്ന പുസ്തകത്തില്‍ രചിച്ചിട്ടുണ്ട്.
ഒരു പ്രശനത്തിലും അകപ്പെടാതിരിക്കുന്നതാണ് സമാധാനപരമായ ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാനം. പക്ഷേ, അറിഞ്ഞോ അറിയാതെയോ നമ്മൾ പല അപകടങ്ങളിലും അകപ്പെടാറുണ്ട്. എന്നാൽ ജീവിതത്തില്‍ ഒരിക്കലും ചിലരുമായി ശത്രുത വാങ്ങരുതെന്ന് ചാണക്യന് പറയുന്നു. അത് നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കും.
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി ഒരിക്കലും രാജാവുമായോ ഭരണകൂടവുമായോ നേരിട്ട് യുദ്ധം ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ശക്തമായ സ്ഥാനത്തല്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മോശം രീതിയില്‍ ഇടപഴകരുത്. ഇത് നിങ്ങളുടെ ജീവനെ അപകടത്തിലാക്കിയേക്കാം.
ഒരാളുടെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തി സ്വന്തം ആരോഗ്യം നോക്കാതെ പണത്തിനു പുറകേ പായുന്നുവെങ്കില്‍, അയാള്‍ക്ക് പണവും ലഭിക്കില്ല നല്ല ആരോഗ്യവും ലഭിക്കില്ല. സ്വന്തം ആരോഗ്യം കൊണ്ട് കളിക്കുന്നവര്‍ സ്വയം മരണത്തിലേക്ക് പോകുന്നു.
സാമ്പത്തികമായോ ശാരീരികമായോ ശക്തനായ ഒരുത്തനോട് ശത്രുത പുലര്‍ത്തരുതെന്ന് ചാണക്യൻ പറയുന്നു. ശക്തനായ ഒരാള്‍ക്ക് സ്വയം ശക്തനാകാന്‍ ആരെയും ദ്രോഹിക്കാനാകും. അതിനാല്‍, അത്തരം വ്യക്തികളുമായി ഒരിക്കലും ശത്രുത പുലര്‍ത്തരുത്.
കയ്യില്‍ ആയുധം ഉള്ളവനെ, അതായത് ആയുധം പിടിച്ചവനെ എതിര്‍ക്കുകയോ കലഹിക്കുകയോ ചെയ്യരുത്. കാരണം ദേഷ്യം കൂടുമ്പോള്‍ ചിലപ്പോള്‍ അവന് ആയുധം ഉപയോഗിച്ച് എതിരാളിയെ കൊല്ലാന്‍ വരെ തുനിഞ്ഞേക്കും.
നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന വ്യക്തിയെ എതിര്‍ക്കരുത്. കാരണം ശ്രീരാമനോട് രാവണന്റെ രഹസ്യങ്ങള്‍ പറഞ്ഞത് വിഭീഷണനാണ്. ഇക്കാരണത്താലാണ് രാവണന് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിനാല്‍ നിങ്ങളുടെ രഹസ്യങ്ങള്‍ അറിയാവുന്ന വ്യക്തികളെ പിണക്കരുത്.
ധനികനായ ഒരാളുമായി കലഹിക്കരുത്. കാരണം അവന് നിയമവും നീതിയും വിലക്ക് വാങ്ങാന്‍ കഴിയുമെന്ന് ചാണക്യന് പറയുന്നു. അതുപോലെ ഒരു ഡോക്ടറുമായി വഴക്കിടരുത്. അവര്‍ നിങ്ങളെ എപ്പോള്‍ വേണമെങ്കിലും കുഴപ്പത്തിലാക്കാം. പാചകക്കാരനോട് ശത്രുത വയ്ക്കരുത്. അവര്‍ നിങ്ങള്‍ക്ക് ദോഷകരമായ ഭക്ഷണം നല്‍കിയേക്കാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.