ചാണക്യനീതി; ജീവിതം മാറ്റും ഈ അത്ഭുത വചനങ്ങൾ
പുരാതന ഭാരതത്തിലെ ഏറ്റവും മികച്ച തത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചാണക്യൻ. അദ്ദേഹത്തിന്റെ ഓരോ വചനങ്ങൾക്കും ഇന്നും പ്രസക്തി ഏറെയാണ്. ജീവിതത്തിൽ വിജയം നേടാൻ ചില ചാണക്യവചനങ്ങളിതാ...
മനുഷ്യൻ ശ്രേഷ്ഠനാകുന്നത് സദ്ഗുണങ്ങൾ കൊണ്ടുമാത്രമാണ്. ഉയർന്ന സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ടല്ല. കൊട്ടാരത്തിൽ മുകളിൽ ഇരുന്നാലും കാക്ക ഗരുഡനാകുന്നില്ല.
പല മുഖങ്ങളുള്ള ഒരാളെ കാണുമ്പോൾ മുഖം കറുപ്പിക്കുന്നതിൽ തെറ്റില്ല.
ഒരിക്കലും നിങ്ങളുടെ രഹസ്യങ്ങൾ ആരുമായും പങ്കിടരുത്. അത് നിങ്ങളെ നശിപ്പിക്കും.
നിങ്ങളുടെ മനസ്സ് തകർന്നതായി ആർക്കും തോന്നരുത്. കാരണം തകർന്ന വീടിന്റെ ഇഷ്ടികകൾ എടുത്തു മാറ്റുമാൻ കാത്തിരിക്കുന്നവരാണ് മിക്കവരും.
സത്യങ്ങൾ വിളിച്ച് പറയാനുള്ള ധൈര്യം കാണിക്കുന്നവന്റെ നേരെ വെറുപ്പിന്റെ ജ്വാലയും ആളി പടരും
ആളുകൾ നിങ്ങളെ ആവശ്യത്തിന് മാത്രം ഓർക്കുമ്പോൾ വിഷമിക്കേണ്ട, അഭിമാനിക്കുക. കാരണം ഇരുട്ടുള്ളപ്പോൾ മാത്രമാണ് വിളക്കിനെ കുറിച്ച് ഓർക്കുന്നത്.
തന്റെ മുമ്പിൽ മധുരമായി സംസാരിക്കുകയും അല്ലാത്തപ്പോൾ തനിക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ ഒഴിവാക്കണം. അവർ മുകളിൽ മാത്രം പാൽ ഇള്ള വിഷ കുംഭം പോലെ ആണ്.