ഇരുമ്പ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവം, അപര്യാപ്തമായ കലോറി തുടങ്ങിയവ സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകും. ഈ പോഷകങ്ങൾ ഊർജ ഉല്പാദനത്തിന് അത്യാവശ്യമാണ്.
പ്രോട്ടീൻ, ഇരുമ്പ്, ബയോട്ടിൻ, വിറ്റാമിൻ ഡി എന്നീ പോഷകഘടങ്ങളുടെ അഭാവം അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു.
നഖത്തിൽ പാടുകളും വിള്ളലുകളും ഉണ്ടാകുന്നതും നഖം പൊട്ടിപോകുന്നതും ശരീരത്തിലെ സിങ്ക്, ഇരുമ്പ്, ബയോട്ടിൻ എന്നിവയുടെ അഭാവം മൂലമാണ്.
ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, എന്നിവയുടെ കുറവ് വരണ്ട ചർമ്മത്തിന് കാരണമാകും. ഈ പോഷകങ്ങളടങ്ങിയ ആഹാരം കഴിക്കുന്നത് നിങ്ങൾക്ക് തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം നൽകുന്നു.
വിട്ട്മാറാത്ത ജലദോഷത്താൽ വലയുകയാണോ? എങ്കിൽ അത് വിറ്റാമിൻ സി, സിങ്ക് എന്നിവയുടെ കുറവ് മൂലമാകാം. പോഷകഘടകങ്ങളുടെ അഭാവം രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നു.
കഠിനമായ ജോലി ചെയ്യാതെതന്നെ സന്ധികൾക്ക് വേദന തോന്നുന്നത് വിറ്റമിൻ ഡിയുടെ അഭാവം മൂലമാകാം. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിൻ ഡി അത്യാവശ്യമാണ്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതും ഇരുമ്പിന്റെ അഭാവവും തളർച്ചയ്ക്ക് കാരണമാകും.
ഒമേഗ 3 ഫാറ്റി ആസിഡ്, ബി വിറ്റമിൻസ് തുടങ്ങിയ പോഷകഘടകങ്ങളുടെ അഭാവം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും വിഷാദം, മൂഡ് സ്വിങ് പോലുള്ള മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)