ദിവസവും വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാകും ഭൂരിഭാഗം ഭക്ഷണപ്രിയരും. ഓരോ ഭക്ഷണത്തിൻ്റെയും രുചിയും മണവും ഭംഗിയും ആസ്വദിച്ച് കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏഴ് കരിയറുകൾ ഇവയാണ്.
ഭക്ഷണത്തിനോടുള്ള പാഷൻ ഒരു കലയാക്കി മാറ്റുന്നവരാണ് ഷെഫുമ്മാർ. സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കാനും, രുചിയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താനും ഭക്ഷണം കഴിക്കുന്നവരെ സന്തോഷിപ്പിക്കാനും നിങ്ങൾക്ക് ഒരു ഷെഫ് ആകാവുന്നതാണ്.
ഭക്ഷണത്തിൻ്റെ ഭംഗി മനോഹരമായി പകർത്തുന്നതാണ് ഒരു ഫുഡ് ഫോട്ടോഗ്രാഫറിൻ്റെ ജോലി. റെസ്റ്റോറൻ്റുകൾ, സമൂഹമാധ്യമങ്ങൾ, പാചക പുസ്തകങ്ങൾ എന്നിവയ്ക്ക് വേണ്ടി ഭക്ഷണത്തിൻ്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പകർത്താൻ നിങ്ങൾക്ക് ഈ കരിയർ തിരഞ്ഞെടുക്കാം.
ലക്ഷകണക്കിന് ഫുഡ് വ്ലോഗർമാരാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ കണ്ടൻ്റുകൾ പങ്കുവയ്ക്കുന്നത്. ഒരു ഫുഡ് ബ്ലോഗർ എന്ന നിലയിൽ ക്വാളിറ്റിയുള്ള ഫുഡ് കണ്ടൻ്റുകൾ പങ്കുവച്ച്, ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇവർക്ക് കഴിയും.
പാചക ബുക്കുകൾ, മാഗസിനുകൾ, ബ്രാൻഡുകൾ എന്നിവയ്ക്കായി ഒറിജിനൽ പാചകകുറിപ്പുകൾ വികസിപ്പിച്ചെടുക്കുന്നവരാണ് റെസിപ്പി ഡെവലപ്പർമാർ. ക്രിയേറ്റിവിറ്റിയെ പാചക ശാസ്ത്രവുമായി സംയോജിപ്പിച്ച് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് ഈ കരിയർ തിരഞ്ഞെടുക്കാം.
ഫുഡ് ഫോട്ടോഗ്രാഫിക്കും അവതരണങ്ങൾക്കുമായി ഭക്ഷണവിഭവങ്ങൾ കലാപരമായി ക്രമീകരിക്കുന്നവരാണ് ഫുഡ് സ്റ്റൈലിസ്റ്റുകൾ. ഓരോ പ്ലേറ്റിലുള്ള വിഭവങ്ങളും കാണുന്നവർക്ക് കൊതിയാകുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് ഇവരുടെ ജോലി.
മറ്റുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കാനും കൃത്യമായതും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണം തിരഞ്ഞെടുക്കാനും സഹായിക്കുന്നവരാണ് ന്യൂട്രീഷണിസ്റ്റ്.
ഒരു ഫുഡ് ക്രിട്ടിക്സ് എന്ന നിലയിൽ നിങ്ങൾ വ്യത്യസ്തമായ പല റെസ്റ്റോറൻ്റുകളിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം മികച്ച നിരൂപണങ്ങൾ നൽകുന്നു. ഈ നിരൂപണങ്ങൾ മറ്റുള്ളവർക്ക് വഴികാട്ടാനും ഫുഡ് മേഖലയിലെ ട്രെൻഡിനെ കുറിച്ച് പഠിക്കാനും സഹായിക്കുന്നു.