പ്രതിരോധശേഷി കൂട്ടാൻ ഈ ഇലകൾ ബെസ്റ്റാ!
വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ് എന്നിവയാൽ സമ്പുഷ്ടമായ മല്ലിയില പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര പ്രതിരോധഷിയും ഊർജവും വർധിപ്പിക്കും.
ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ആര്യവേപ്പ് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുന്നതിനും അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നതാണ് വയണയില.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പുതിനയില അണുബാധകളെ ചെറുക്കുന്നതിനും ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾക്ക് പേരുകേട്ട തുളസി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവയടങ്ങിയ കറിവേപ്പില പ്രതിരോധശേഷി കൂട്ടുകയും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.