ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഇതിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവയിൽ കുർക്കുമിൻ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
പൈനാപ്പിളിൽ നാരുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.
നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
വിറ്റാമിൻ എ, സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് ബെൽ പെപ്പർ. ഇത് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ തടയുന്നു.
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയ ചോളം ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.