സസ്യാഹാരികൾക്ക് കഴിക്കാൻ കഴിയുന്ന പ്രോട്ടീൻ നിറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ചിയ വിത്തുകളിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
സസ്യാഹാരികൾക്കുള്ള പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമാണ് കടല. ഇത് ആരോഗ്യത്തിനും വളരെ നല്ലതാണ്.
മഖാന അല്ലെങ്കിൽ താമര വിത്ത് എന്നറിയപ്പെടുന്ന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ സസ്യാഹാരികൾക്ക് ഇത് ബെസ്റ്റാണ്.
പ്രോട്ടീൻ ധാരാളം അടങ്ങിയ ഓട്സ് ആരോഗ്യത്തിന് നല്ലതാണ്. ഇവയിൽ നാരുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
സസ്യാഹാരികൾക്ക് കഴിക്കാൻ കഴിയുന്ന ഏറ്റവും നല്ല ചോയിസ് ആണ് പനീർ. ഇവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്.
പയറുവർഗങ്ങളിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ സസ്യാഹാരികൾക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
പിസ്ത, ബദാം, നിലക്കടല തുടങ്ങിയവ പ്രോട്ടീൻ സമ്പുഷ്ടമാണ്. കൂടാതെ ഇവയിൽ അമിനോ ആസിഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
കാൽസ്യം, ഇരുമ്പ്, മറ്റ് ധാതുക്കൾ തുടങ്ങിയവ അടങ്ങിയിട്ടുള്ള മറ്റൊരു പോട്ടീൻ സമ്പന്നമായ ഭക്ഷണമാണ് സോയ.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.