കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കലോറി കുറഞ്ഞതും ധാരാളം പോഷകങ്ങൾ അടങ്ങിയതുമാണ് കരിക്കിൻ വെള്ളം. ശരീരഭാരം നിയന്ത്രിക്കാൻ ഇത് ബെസ്റ്റാണ്.
ഇലക്ട്രോലൈറ്റ്സ് നിറച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ കരിക്കിൻ വെള്ളം സഹായിക്കും.
കരിക്കിൻ വെള്ളത്തിന്റെ സ്വാഭാവിക എൻസൈമുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ കരിക്കിൻ വെള്ളം രോഗപ്രതിരോധശേഷി കൂട്ടും.
ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന കരിക്കിൻ വെള്ളത്തിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തെ തിളക്കമാർന്നതാക്കാൻ സഹായിക്കും.
കരിക്കിൻ വെള്ളത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ശരീരത്തിന് നഷ്ടമാകുന്ന പോഷകങ്ങൾ വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്. ക്ഷീണം അകറ്റാൻ ഈ പാനീയം ബെസ്റ്റാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.