Green Peas Benefits

ഗ്രീൻ പീസ് ഡയറ്റിൽ ചേർത്തോളൂ; ഗുണങ്ങൾ ഏറെ

Zee Malayalam News Desk
Feb 02,2025
';

ശരീര ഭാരം

ഗ്രീൻ പീസിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി കുറവുമാണ്. അതിനാൽ ഇവ കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ഹൃദയാരോ​ഗ്യം

രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കാൻ ഗ്രീൻ പീസിന് കഴിയും.

';

ദഹനം

ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.

';

ഇരുമ്പ്

ഇരുമ്പിന്റെ നല്ല ഉറവിടമാണ് ​ഗ്രീൻ പീസ്. ഇരുമ്പ് ക്ഷീണത്തെ നേരിടാൻ സഹായിക്കുകയും ഊർജം നൽകുകയും ചെയ്യുന്നു.

';

തിമിരം

ഗ്രീൻ പീസ് കരോട്ടിനോയിഡ് പിഗ്മെന്റ് ല്യൂട്ടിൻ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും കണ്ണിന്റെ ആരോഗ്യം കാക്കുകയും ചെയ്യുന്നു.

';

രോഗപ്രതിരോധം

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിവിധ തരം ആന്റിഓക്സിഡന്റുകള്‍ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story