യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
യൂറിക് ആസിഡ് ക്രിസ്റ്റൽ രൂപീകരണം നിയന്ത്രിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള സ്ട്രോബെറി വൃക്കകളുടെ പ്രവർത്തനത്തെ മികച്ചതാക്കുന്നു. ഇത് യൂറിക് ആസിഡ് കുറയ്ക്കും.
മാതളനാരങ്ങ ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇത് യൂറിക് ആസിഡ് കുറയ്ക്കാനും സന്ധിവാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ലൈക്കോപീൻ, പൊട്ടാസ്യം എന്നിവ അടങ്ങിയ തക്കാളി യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകളും ആന്തോസയാനിനും അടങ്ങിയ ചെറി യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ റെഡ് ബെൽ പെപ്പർ അധികമുള്ള യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.