വണ്ണം കുറയ്ക്കാൻ ശ്രമിക്കുവാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ!
സോഡ, എനർജി ഡ്രിങ്കുകൾ, പഴച്ചാറുകൾ തുടങ്ങിയവയിൽ കലോറിയും ധാരാളം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് അടിയാൻ കാരണമാകും.
വൈറ്റ് ബ്രെഡ്, പാസ്ത, പേസ്ട്രി തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.
ബർഗർ, വറുത്ത ഭക്ഷണങ്ങൾ തുടങ്ങിയവയിൽ അനാരോഗ്യകരായ കൊഴുപ്പ്, സോഡിയം, കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും.
സോസേജ്, ഹോട്ട്ഡോഗ്, ബേക്കൺ, എന്നിവയിൽ കലോറി കൂടുതലാണ്. ഇവയിൽ അനാരോഗ്യകരമായ പ്രിസർവേറ്റീവുകളും പൂരിത കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കൂടാൻ കാരണമായേക്കും.
ഉരുളക്കിഴങ്ങ് ചിപ്സിൽ ട്രാൻസ്ഫാറ്റും സോഡിയവും കൂടുതലാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ ഭക്ഷണം ഒഴിവാക്കുന്നതാകും നല്ലത്.
കലോറിയുള്ള കേക്ക്, ഐസ്ക്രീം, കുക്കീസ് എന്നിവയൽ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം വർധിക്കാൻ കാരണമാകും.
ഉയർന്ന കലോറിയുള്ള മദ്യം കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതിനും കാരണമാകുന്നു. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.