ബംഗ്ലാദേശ് സിനിമ സംവിധായകൻ സെലീം ഖാനും മകനും നടനുമായ ശാന്തോ ഖാനും കൊല്ലപ്പെട്ടു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ ജീവിത കഥ സിനിമയാക്കിയത് സെലീമാണ്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗുമായി സെലീം ഖാന് അടുത്ത ബന്ധമുണ്ടായിരുന്നു. ആക്രമണം ഭയന്ന് ഇരുവരും തങ്ങളുടെ താമസ സ്ഥലം വിട്ട് ഫാരക്കാബാദിൽ പോകുന്ന വഴിയിലാണ് അക്രമകാരികളുടെ പിടിയിലാവുന്നത്. ഷെയ്ഖ് ഹസീനയുടെ രാജിയുമായി ബന്ധപ്പെട്ട് കലാപങ്ങൾ നടക്കുന്നതിനിടെയാണ് കൊലപാതകങ്ങള്‍ സംഭവിച്ചിരിക്കുന്നത്.
ചന്ദ്പൂരില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. ഹസീനയുടെ രാജിയെ തുടർന്ന് ബംഗ്ലാദേശിൽ കലാപം പൊട്ടിപുറപ്പെട്ടിട്ടുണ്ടായിരുന്നു. അതിനെ തുടർന്ന് താമസസ്ഥലത്ത് നിന്ന് ഫാരക്കാബാദിലേക്ക് ഓടി പോവുകയായിരുന്നു ഇരുവരും. എന്നാല്‍ വഴിയില്‍ വച്ച് അക്രമകാരികള്‍ അവരെ ഉപദ്രവിക്കുകയായരുന്നു. ആദ്യം വെടിയുയര്‍ത്തി അവർ പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും കലാപകാരികൾ ഇരുവരെയും തല്ലി കൊല്ലുകയായിരുന്നു എന്ന് ചന്ദ്പുര്‍ സദര്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷെയ്ഖ് മോഹ്‌സിന്‍ അലം പറഞ്ഞു.
സംവിധായകനും നിർമ്മാതാവുമായ സെലീം ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിത കഥ പറഞ്ഞ തുംഗിപരാര് മിയാ ഭായ് എന്ന സിനിമയുടെ സംവിധായകനായിരുന്നു. 2021ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ മകനായ ശാന്തോ ഖാനും ഈ സിനിമയിൽ വേഷമിട്ടിരുന്നു.
ഷെയ്ഖ് മുജിബര്‍ റഹ്മാന്റെ മകളാണ് രാജി വെച്ച ഷെയ്ഖ് ഹസീന. പിങ്കി അക്തറായിരുന്നു ഈ സിനിമയുടെ നിർമ്മാതാവ്. ഷാമിം അഹമദ് റോണി ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഷഹേന്‍ഷാഹ്, ബിദ്രോഹി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് സിനിമകൾ. 2019ൽ പുറത്തിറങ്ങിയ പ്രേം ചോര്‍ എന്ന സിനിമയിലൂടെയാണ് ശാന്തോ ഖാൻ അഭിനയ രംഗത്തേക്ക് വരുന്നത്. പിയ രേ, ബാബുജാന്‍, ആന്റോ നഗര്‍ എന്നിവയാണ് ശാന്തോ അഭിനയിച്ച മറ്റ് സിനിമകൾ.
Read Also: നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; ഹർജി തള്ളി ഹൈക്കോടതി
കന്നട സിനിമാ താരങ്ങൾ ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശാന്തോ ഖാന്റെ ബംഗാളി സിനിമയിൽ പ്രവർത്തിച്ചവരാണിവർ. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യമായതിനാൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലായെന്നും അവർ പറഞ്ഞു.
ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാരിനെ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ അറിയിച്ചിരുന്നു. യൂനസിനെ പ്രധാന മന്ത്രിയാക്കണമെന്ന വിദ്യാർത്ഥി സംഘടനയുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.
1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാർ ജോലിയിലുണ്ടായിരുന്ന 30ശതമാനം സംവരണം പുനസ്ഥാപിച്ചതായിരുന്നു വിദ്യാര്‍ത്ഥി കലാപത്തിന് തുടക്കമിട്ടത്. സ്വതന്ത്രസമര നേതാക്കളുടെ പിന്‍തലമുറക്കാര്‍ക്ക് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംവരണം അവസാനിപ്പിക്കണമെന്നായിരുന്നു പ്രക്ഷോഭകാരുടെ ആവശ്യം. എന്നാല്‍ സ്വാതന്ത്ര സമര സേനാനികളുടെ മക്കള്‍ക്കല്ലാതെ റസാക്കര്‍മാരുടെ പിൻമുറക്കാര്‍ക്കാണോ സംവരണം നല്‍കേണ്ടത് എന്ന ഹസീനയുടെ ചോദ്യമാണ് പ്രശ്‌നത്തെ വീണ്ടും രൂക്ഷമാക്കിയത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രധാന മന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.