Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?

 Bangladesh PM Sheikh Hasina resigns: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ നിന്ന് ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന ധാക്ക വിടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 03:20 PM IST
  • ബം​ഗ്ലാദേശിലെ കലാപത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി.
  • ലക്ഷക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് ഇരച്ചുകയറി.
  • സഹോദരിക്കൊപ്പമാണ് ഷെയ്ഖ് ഹസീന ധാക്ക വിട്ടത്.
Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?

ധാക്ക: ബം​ഗ്ലാദേശിലെ കലാപത്തിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെച്ചു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബം​ഗ്ലാദേശിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ഷെയ്ഖ് ​ഹസീന ഇന്ത്യയിൽ അഭയം പ്രാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ നിന്ന് സഹോദരിക്കൊപ്പം ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന ധാക്ക വിട്ടത്. ഒരു വീഡിയോ പ്രസ്താവനയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഹസീന ആഗ്രഹിച്ചിരുന്നുവെങ്കിലും ലക്ഷക്കണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതിനാൽ സമയം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. 

 ALSO READ: 3 തവണ ബോംബ് ആക്രമണം; 15 പേർ കൊല്ലപ്പെട്ടു, ഗാസയിൽ സ്കൂൾ പൂർണമായും തകർന്നു

ബംഗ്ലദേശ് കരസേനാ മേധാവി പ്രധാനമന്ത്രിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അക്രമാസക്തരായ 20 ലക്ഷത്തോളം ആളുകൾ ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് മാർച്ച് ചെയ്തതായാണ് വിവരം. ഷെയ്ഖ് ഹസീന ധാക്കയിൽ നിന്ന് ഹെലികോപ്റ്ററിൽ രാജ്യം വിട്ട് മിനിറ്റുകൾക്ക് ശേഷം പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയിൽ ഇരച്ചുകയറുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. 

ഒരു മാസത്തിലേറെയായി ബംഗ്ലാദേശിൽ സംവരണ പ്രതിഷേധം തുടരുകയാണ്. ഇന്നലെ നടന്ന തീവ്രമായ ഏറ്റുമുട്ടലിൽ 98 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശ് സൈനിക മേധാവി വഖർ-ഉസ്-സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചിരുന്നു, കഴിഞ്ഞ മാസം പ്രതിഷേധം ആരംഭിച്ചതിന് ശേഷം ആകെ മരണസംഖ്യ 300 ആയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News