പാകിസ്ഥാൻ ഭീകര രാഷ്ട്രം : അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി ബ്രിട്ടൻ

21 രാജ്യങ്ങളെയാണ് ബ്രിട്ടൻ ഇത്തരത്തിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 02:14 PM IST
  • ബ്രിട്ടീഷ് നിയമത്തിൽ ഭേദഗതി കൊണ്ടു വന്നാണ് നടപടി
  • 21 രാജ്യങ്ങളെയാണ് ബ്രിട്ടൻ ഇത്തരത്തി ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • പട്ടികയിൽ മൂന്നാം സ്ഥാനമാണ് പാകിസ്താനുളളത്.
  • രാജ്യത്തിനെതിരെയുള്ള നടപടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതിഷേധം രേഖപ്പെടുത്തി
പാകിസ്ഥാൻ ഭീകര രാഷ്ട്രം : അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി ബ്രിട്ടൻ

ലണ്ടൻ: പാകിസ്ഥാനെ (Pakistan) അതീവ അപകട രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി ബ്രിട്ടൻ. കള്ളപ്പണവും ഭീകരവാദവും അടക്കം നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് ബ്രിട്ടൻറെ നടപടി. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ടുകളും ഇതിൽ ബ്രിട്ടൻ പരിഗണിച്ചു.

ബ്രിട്ടീഷ് (British) നിയമത്തിൽ ഭേദഗതി കൊണ്ടു വന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ബ്രിട്ടൻ നടത്തിയിരുന്നു. 21 രാജ്യങ്ങളെയാണ് ബ്രിട്ടൻ ഇത്തരത്തിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: Alibaba ക്ക് വൻ തുക പിഴ ചുമത്തി ചൈനീസ് സർക്കാർ- നടപടി വ്യാപാര ചട്ടലംഘനങ്ങൾ ആരോപിച്ച്

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം (പണമടയ്ക്കുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ) ചട്ടങ്ങൾ 2017 നിയമമാണ് ബ്രിട്ടീഷ് സർക്കാർ ഭേദഗതി ചെയ്തത്. പട്ടികയിൽ മൂന്നാം സ്ഥാനമാണ് പാകിസ്താനുളളത്. ഉത്തരകൊറിയ, സിറിയ, സിംബാവെ , യെമൻ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ.

പുതിയ ഭേദഗതി പ്രകാരം യൂറോപ്യൻ (Europe) കമ്മീഷൻ അതീവ അപകടകമായ രാജ്യങ്ങളിലൊന്നായി നിരീക്ഷിച്ച പാകിസ്താനെ ബ്രിട്ടന്റെ അതീവ അപകടകാരിയായ മൂന്നാമത്തെ രാജ്യമായി പ്രഖ്യാപിക്കുകയാണെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

ALSO READ : Elon Musk ന്റെ 17-ാം വയസിലെ Computer പരീക്ഷയുടെ Mark കണ്ട് ഞെട്ടി Social Media

അതേസമയം രാജ്യത്തിനെതിരെയുള്ള നടപടിയിൽ പാക് പ്രധാനമന്ത്രി  ഇമ്രാൻ ഖാൻ പ്രതിഷേധം രേഖപ്പെടുത്തി. നടപടി ബ്രിട്ടൻ പുന പരിശോധിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് പാകിസ്ഥാൻറെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News