London: യുകെയിൽ കോവിഡ് (Covid 19) രോഗബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം ഒന്നര ലക്ഷം കടന്നുവെന്ന് ഗവൺമെന്റ് ശനിയാഴ്ച അറിയിച്ചു. യൂറോപ്പിൽ (Europe) കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് യുകെ (UK) . കോവിഡ് രോഗബാധയെ തുടർന്നുള്ള മരണങ്ങൾ യുകെയെക്കാൾ അധികമുള്ള യൂറോപ്യൻ രാജ്യം റഷ്യയാണ്.
എന്നാൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രതിദിന യുകെയിൽ 2 ലക്ഷം കേസുകൾ വരെയാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ യുകെയിൽ സ്ഥിരീകരിച്ചത് 146,390 കേസുകളാണ്.
ALSO READ: Omicron Scare: ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്
കോവിഡ് രോഗബാധഹ് സ്ഥിരീകരിക്കുന്നവരുടെയും, ഐസൊലേഷനിൽ കഴിയുന്നവരുടെയും എണ്ണം വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ സർവീസിനെയും ബാധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ആശുപത്രികളിലെ ജീവനക്കാരെ സഹായിക്കാൻ സൈന്യത്തെ വിന്യസിപ്പിക്കുമെന്ന് ആശുപത്രികളിലെ ജീവനക്കാരെ സഹായിക്കാൻ സൈന്യത്തെ അയക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും, മരണപ്പെടുന്നവരുടെ എണ്ണവും കോവിഡ് ഒന്നാം തരംഗത്തേക്കാൾ കുറവാണെന്നും ഗവണ്മെന്റ് അറിയിച്ചിട്ടുണ്ട്. ആളുകൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചതാണ് ഇതിന് കാരണമെന്നും അറിയിച്ചിട്ടുണ്ട്. 12 വയസിന് മേൽ പ്രായമുള്ള 61 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിൻ ഡോസ് സ്വീകരിച്ചതായും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...