G20 Summit: അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് തിങ്കളാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ചു. കോവിഡിന്‍റെ നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
ജിൽ ബൈഡൻ നിലവിൽ ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള അവരുടെ വസതിയിലാണ് താമസമെന്നും കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എലിസബത്ത് അലക്സാണ്ടർ പറഞ്ഞു.
Also Read: G20 Summit: 200 ലധികം ട്രെയിനുകൾ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ!! കാരണമിതാണ്
ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രസിഡന്‍റ് ജോ ബൈഡനും പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പരിശോധനാഫലം നെഗറ്റീവ് ആണ്. G20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലേയ്ക്ക് തിരിക്കേണ്ട സാഹചര്യത്തില്‍ പ്രസിഡന്‍റിനെ പതിവായി പരിശോധിക്കുന്നത് തുടരുമെന്നും അദ്ദേഹം നിരീക്ഷണത്തിലായിരിയ്ക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ പിയറി പറഞ്ഞു.
Also Read: G20 Summit: ജി20 ഉച്ചകോടിയ്ക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ നിരാശനാണ്!!
റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വേനൽക്കാലത്ത്, ആഗസ്റ്റിൽ, സൗത്ത് കരോലിനയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പ്രഥമ വനിതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം കഴിഞ്ഞ ജൂലൈയിൽ പ്രസിഡന്‍റ് ജോ ബൈഡനും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.
പ്രസിഡന്‍റ് ബൈഡന്‍റെ ഇന്ത്യാ സന്ദർശനത്തിന് തൊട്ടുമുമ്പ് ഭാര്യ ജിൽ ബൈഡൻ കോവിഡ് പോസിറ്റീവായെന്ന വാർത്ത അദ്ദേഹത്തിന്‍റെ വിദേശ യാത്രാ പദ്ധതികളിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വൈറ്റ് ഹൗസ് മറുപടി നൽകിയില്ല എങ്കിലും ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയില്‍ എത്തിച്ചേരും. G20 ഉച്ചകോടിയ്ക്ക് ശേഷം ഞായറാഴ്ച അദ്ദേഹം ഹനോയിയിലേക്ക് പറക്കും.
G20 ഉച്ചകോടിയില്‍ ജോ ബൈഡന് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി യുഎസ് സൈനിക വിമാനം ഇതിനോടകം ഇന്ത്യയിലെത്തിചേര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സൈനിക വിമാനം ഇന്ത്യയില്‍ എത്തിയത്.
2024-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്‍റെ തിരക്കിലാണ് ജോ ബൈഡൻ. അദ്ദേഹത്തിന്‍റെ പ്രായമാണ് വോട്ടർമാരെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്ക. രണ്ടാം ടേമിന് ശ്രമിക്കുന്ന ഏറ്റവും പ്രായം കൂടിയ സിറ്റിംഗ് പ്രസിഡന്‍റ് എന്ന നിലയിൽ, അദ്ദേഹത്തിന്‍റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിൽ നാല് വർഷം കൂടി അദ്ദേഹത്തിന് നൽകുന്നതിൽ ചില റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാക്കള്‍ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ ചുമതലകൾ നിറവേറ്റാൻ അദ്ദേഹം ശാരീരികമായും മാനസികമായും യോഗ്യനാണെന്ന് ബൈഡനെ പിന്തുണയ്ക്കുന്നവർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...