Independence Day 2022: ഗാന്ധിയൻ ആശയങ്ങളിലൂന്നി ഇന്ത്യ നടത്തുന്ന ജനാധിപത്യയാത്രക്ക് ആശംസകൾ, ജോ ബൈഡൻ

  സ്വാതന്ത്ര്യം നേടിയിട്ട്  75 വര്‍ഷം പൂര്‍ത്തിയാവുന്ന അവസരത്തില്‍ 

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 09:24 AM IST
  • . മഹാത്മഗാന്ധിയുടെ സത്യത്തിലും അഹിംസയിലും ഊന്നി ഇന്ത്യയിലെ ജനങ്ങൾ നടത്തുന്ന ജനാധിപത്യ യാത്രയെ യു.എസ് ബഹുമാനിക്കുന്നുവെന്ന് ജോ ബൈഡന്‍
Independence Day 2022: ഗാന്ധിയൻ ആശയങ്ങളിലൂന്നി ഇന്ത്യ നടത്തുന്ന ജനാധിപത്യയാത്രക്ക് ആശംസകൾ, ജോ ബൈഡൻ

Independence Day 2022:  സ്വാതന്ത്ര്യം നേടിയിട്ട്  75 വര്‍ഷം പൂര്‍ത്തിയാവുന്ന അവസരത്തില്‍ 

ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസയുമായി ലോക ശക്തിയായ അമേരിക്ക. മഹാത്മഗാന്ധിയുടെ സത്യത്തിലും അഹിംസയിലും ഊന്നി ഇന്ത്യയിലെ ജനങ്ങൾ നടത്തുന്ന ജനാധിപത്യ യാത്രയെ യു.എസ് ബഹുമാനിക്കുന്നുവെന്ന് ജോ ബൈഡന്‍ പറഞ്ഞു. 

Also Read:  Independence Day 2022: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി; ഐതിഹാസിക ദിനമെന്ന് മോദി

അമേരിക്കയുടെ നിസ്തുല പങ്കാളിയാണ് ഇന്ത്യയെന്ന് വിശേഷിപ്പിച്ച ബൈഡൻ വരും വർഷങ്ങളില്‍ ആഗോളതലത്തിലുണ്ടാവുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാമെന്നും വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം രാജ്യത്തെ കൂടുതുതൽ നൂതനവും ശക്തവുമായ രാഷ്ട്രമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ  75-ാം വാർഷികം കൂടിയാണ് എന്നും  കൂട്ടിച്ചേർത്തു.

Also Read:  Independence Day 2022: സ്വാതന്ത്ര്യദിനത്തില്‍ വര്‍ണ്ണാഭമായ ഡൂഡിലുമായി ഗൂഗിൾ, പിന്നില്‍ മലയാളി ടച്ച് 

 

മേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണും 76-ാമത് സ്വാതന്ത്ര്യദിനത്തിൽ ഭാരതീയർക്ക് ആശംസകൾ നേര്‍ന്നു.  75 വർഷമായി തുടരുന്ന ഇന്ത്യ-യുഎസ് നയതന്ത്രബന്ധം അർത്ഥപൂർണമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News