Accenture Lay Off : ഐടി കമ്പനിയായ ആക്സൻചറിൽ കൂട്ട പിരിച്ചുവിടൽ; 19000 പേർക്ക് തൊഴിൽ നഷ്ടമാകും

Accenture Layoffs : ആഗോളതലത്തിലുള്ള മാക്രോ എക്കണോമിക് സാഹചര്യങ്ങളും വരുമാന വളർച്ചയുടെ മന്ദഗതിയുമാണ്  കൂട്ട പിരിച്ചുവിടലിന്റെ കാരണമായി അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 02:08 PM IST
  • മാർച്ച് 23 നാണ് ആക്സൻചർ കൂട്ടപിരിച്ചു വിടൽ നടത്താൻ ഒരുങ്ങുന്നതായി അറിയിച്ചത്.
  • ആഗോളതലത്തിലുള്ള മാക്രോ എക്കണോമിക് സാഹചര്യങ്ങളും വരുമാന വളർച്ചയുടെ മന്ദഗതിയുമാണ് കൂട്ട പിരിച്ചുവിടലിന്റെ കാരണമായി അറിയിച്ചിരിക്കുന്നത്.
Accenture Lay Off : ഐടി കമ്പനിയായ ആക്സൻചറിൽ കൂട്ട പിരിച്ചുവിടൽ; 19000 പേർക്ക് തൊഴിൽ നഷ്ടമാകും

ആഗോള ഐടി സേവന സ്ഥാപനമായ ആക്സൻചറിൽ കൂട്ട പിരിച്ചുവിടൽ. മാർച്ച് 23 നാണ് ആക്സൻചർ കൂട്ടപിരിച്ചു വിടൽ നടത്താൻ ഒരുങ്ങുന്നതായി അറിയിച്ചത്. 
ആഗോളതലത്തിലുള്ള മാക്രോ എക്കണോമിക് സാഹചര്യങ്ങളും വരുമാന വളർച്ചയുടെ മന്ദഗതിയുമാണ്  കൂട്ട പിരിച്ചുവിടലിന്റെ കാരണമായി അറിയിച്ചിരിക്കുന്നത്.  2023 സാമ്പത്തിക വർഷത്തിന്റെ കണക്കുകൾ പ്രകാരം ആക്സൻചർ വാർഷിക വരുമാന വളർച്ചയും ലാഭമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കണക്കുകളും കുറച്ചിരുന്നു.

2024 സാമ്പത്തിക വർഷത്തിൽ  ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ സ്വീകരിച്ച് വരികെയാണെന്ന് ആക്സൻചർ സിഇഒയും ചെയർമാനുമായ ജൂലി സ്വീറ്റ്‌സ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം ആമസോൺ വീണ്ടും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന് അറിയിച്ചിരുന്നു.  ഇത്തവണ 9,000 പേരെ പിരിച്ചുവിടുമെന്നാണ്  ആമസോൺ അറിയിച്ചിരിക്കുന്നത്. ആമസോണ്‍ വെബ് സേവനങ്ങള്‍, അഡ്വെർടൈസ്മെന്റ്  എന്നീ  മേഖലകളിൽ നിന്ന് പിരിച്ചുവിടൽ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ALSO READ: IT Sector Job Layoffs: ഐടി മേഖലയില്‍ വൻ പ്രതിസന്ധി, ജോലി നഷ്ടപ്പെട്ടത് 1.5 ലക്ഷം പേര്‍ക്ക്

കമ്പനി വളരെ പ്രയാസമുള്ള ഒരു സമയത്തിലൂടെയാണ് നിലവിൽ കടന്ന് പോകുന്നതെന്നും ചെലവ് കുറയ്ക്കാനാണ് ഈ നടപടി സ്വീകരിക്കുന്നത് എന്നും  സിഇഒ ആൻഡി ജാസി അറിയിച്ചു. ഇത് രണ്ടാമത്തെ തവണയാണ്  ആമസോൺ ഈ വർഷം കൂട്ടപിരിച്ചുവിടൽ നടത്തുന്നത്.  ജനുവരിയിൽ 18,000 തൊഴിലാളികളെ ആമസോൺ പിരിച്ചുവിട്ടിരുന്നു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഏകദേശം 9,000 പേരെ പിടിച്ചുവിടുമെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏപ്രിൽ പകുതി മുതൽ അവസാനം വരെയുള്ള സമയമായിരിക്കും പിരിച്ചുവിടൽ ഉണ്ടാകുകയെന്നാണ്  സിഇഒ വ്യക്തമാക്കിയിരിക്കുന്നത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് സെപ്പറേഷൻ പേയ്‌മെന്റ്, ട്രാൻസിഷണൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എക്‌സ്‌റ്റേണൽ ജോബ് പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ നൽകുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News